കൊല്ലം: തൊഴിലാളികളെയും സാധാരണക്കാരെയും വിസ്മരിച്ചു, സ്വകാര്യ മേഖലയെ സഹായിക്കുന്ന ചങ്ങാത്ത മുതലാളിത്ത ബജറ്റ് ആണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അവതരിപ്പിച്ചതെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന് പത്രസമ്മേളനത്തില്‍ ആരോപിച്ചു.
തൊഴിലാളി ജനവിരുദ്ധ ബജറ്റുകള്‍ക്കെതിരെ 14ന് സംസ്ഥാന വ്യാപകമായി റീജണല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ 142 കേന്ദ്രങ്ങളില്‍ കൂട്ട ധര്‍ണയും പ്രതിഷേധ ജ്വാലയും സംഘടിപ്പിക്കാന്‍ ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
വേണ്ടത്ര ഗൃഹപാഠം ചെയ്യാതെയും കേരള മനസ് അറിയാതെയും കൊണ്ടുവന്നതാണ് കേരള ബജറ്റ് എന്നും സ്ഥാപിത താല്പര്യക്കാരുടെ പ്രൊപ്പോസല്‍ ആണ് ബജറ്റായി അവതരിപ്പിച്ചതെന്നും ചന്ദ്രശേഖരന് ആരോപിച്ചു. ധനമന്ത്രിക്ക് പോലും തന്റെ ബജറ്റ് വിശദീകരിക്കാന്‍ കഴിയാത്ത ദയനീയമായ അവസ്ഥയാണുള്ളത്.
സ്വകാര്യ മേഖലയ്ക്ക് ലാഭം കൊയ്യുക എന്ന ലക്ഷ്യം വച്ചുള്ള ബജറ്റിന്റെ കാര്യത്തില്‍ പിണറായിയും മോദിയും തമ്മില്‍ വ്യത്യാസമില്ലെന്നും ജനങ്ങളെ സമ്പൂര്‍ണമായി കൊള്ളയടിക്കാന്‍ അനുവദിക്കില്ല. സിഐടിയുവും ബിഎംഎസ് പോലും ബജറ്റ് വിഷയത്തില്‍ സ്വന്തം ഗവണ്മെന്റുകള്ക്കെതിരെ സമരരംഗത്ത് എത്തും എന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
കശുവണ്ടി മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ യാതൊരു നിര്‍ദേശവും ബജറ്റില്‍ ഇല്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് രൂപീകരിച്ച കാഷ്യൂ ബോര്‍ഡ് കേരളം കണ്ട ഏറ്റവും വലിയ വെള്ളാനയായി മാറി.
കശുവണ്ടി ഉത്പാദക രാജ്യങ്ങളില്‍ നിന്നും നേരിട്ട് കശുവണ്ടി ഇറക്കുമതി ചെയ്തു പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും നല്കി കശുവണ്ടി വ്യവസായം ലാഭകരമാക്കും എന്ന് പ്രഖ്യാപിച്ച് സ്ഥാപിതമായ ബോര്‍ഡ് നാളിതുവരെ വിദേശത്തുനിന്ന് ഒരു തോട്ടണ്ടി പോലും ഇറക്കുമതി ചെയ്തിട്ടില്ല.
സ്വകാര്യ മുതലാളിമാരുടെ ഗോഡൗണുകളില്‍ നിന്നും വലിയ വിലയ്ക്ക് കശുവണ്ടി വാങ്ങി 15 ശതമാനം അധിക തുക ഈടാക്കി കാപ്പക്സിനും കാഷ്യൂ കോര്‍പ്പറേഷനും നല്കി പൊതുമേഖലയെ തകര്‍ക്കുന്ന സ്ഥാപനമായി മാറിയിരിക്കുകയാണ്.
അധിക ചെലവ് വരുത്തുന്ന കാഷ്യൂ ബോര്‍ഡ് എന്ന വെള്ളാനയെ പിരിച്ചുവിടണമെന്ന് ഐഎന്‍ടിയുസി നിരന്തരം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അത് ചെവികൊണ്ടിട്ടില്ല.
സ്വകാര്യമേഖലയില്‍ 868 ഫാക്ടറികള്‍ ഉള്ളപ്പോള്‍ 90 ഫാക്ടറികള്‍ മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ബാക്കിയുള്ളവ തുറക്കുന്നതിനുള്ള യാതൊരു നടപടിയും സര്‍ക്കാര്‍ കൈക്കൊള്ളുന്നില്ല.
മാര്‍ച്ച് 15 ന് പ്ലാന്റേഷന് ഫെഡറേഷന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ തൊഴിലാളി ധര്‍ണ നടത്തും.
വരും മാസങ്ങളില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ സംരക്ഷണം, കശുവണ്ടി, കയര്‍ തുടങ്ങിയ പരമ്പരാഗത മേഖലകളില്‍ തൊഴില്‍ സംരക്ഷണം ഉറപ്പാക്കുക, തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൃത്യമായ തൊഴില്‍ ദിനങ്ങള്‍ നല്‍കുക, നിര്‍മാണ മേഖലയെ സംരക്ഷിക്കുക, ചുമട്ടുതൊഴിലാളികളുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കുക, മോട്ടോര്‍ മേഖലയില്‍ തൊഴില്‍ സംരക്ഷണം ഉറപ്പാക്കുക തുടങ്ങി വിവിധ മേഖലകളിലെ തൊഴിലാളി തൊഴില്‍ സംരക്ഷണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നിലും ജില്ലാ ആസ്ഥാനങ്ങളിലും വെവ്വേറെ തൊഴിലാളി സമരം സംഘടിപ്പിക്കാന്‍ ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായി സംസ്ഥാന പ്രസിഡന്റ് ആര് ചന്ദ്രശേഖരന് പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഐഎന്‍ടിയുസിയുടെ പ്ലീനറി സമ്മേളനം ഡല്‍ഹിയില്‍ 22, 23 തീയതികളില്‍ നടക്കും. 7000 തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പ്ലീനറിയില്‍ പങ്കെടുക്കും. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന ഖാര്‍ഗെ സമ്മേളനം ഉദ്ഘാടനം ചെയ്യും. 50 വിദേശ പ്രതിനിധികളും ഐഎല്‍ഒ, ഐടിയുസി തുടങ്ങിയ അന്തര്‍ദേശീയ തൊഴിലാളി സംഘടനകളുടെ പ്രതിനിധികളും പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കും.
പത്രസമ്മേളനത്തില്‍ ഐഎന്‍ടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് വടക്കേവിള ശശി, സംസ്ഥാന സെക്രട്ടറിമാരായ ശൂരനാട് ശ്രീകുമാര്‍, ഒ ബി രാജേഷ് ജില്ലാ ജനറല്‍ സെക്രട്ടറി കോതേത്ത് ഭാസുരന്‍ എന്നിവര്‍ പങ്കെടുത്തു.