ന്യൂഡൽഹി: ഡിഎംഎ കരോൾ ബാഗ് - കണാട്ട് പ്ലേസ് ഏരിയയുടെ മലയാള ഭാഷാ പഠനകേന്ദ്രം പ്രവേശനോത്സവം 2021 സെപ്റ്റംബർ 12 ഞായറാഴ്ച്ച വൈകുന്നേരം 4 മുതൽ ഈശ്വര പ്രാർഥനയോടെ ഗൂഗിൽ മീറ്റിലൂടെ അരങ്ങേറും. ഏരിയ ചെയർമാൻ പി. വിശാൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സെക്രട്ടറി സജിത് കൊന്പൻ സ്വാഗതം ആശംസിക്കും.
ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ് ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ നുച്യാട്, കണ്ണൂർ ഗവണ്മെന്റ് അപ്പർ പ്രൈമറി സ്കൂളിൽ നിന്നും വിരമിച്ച ഹെഡ് മാസ്റ്റർ പി കെ പ്രകാശൻ മുഖ്യാതിഥിയായി പങ്കെടുക്കും.
കേന്ദ്രക്കമ്മിറ്റി വൈസ് പ്രസിഡന്റും ഡിഎംഎയുടെ മലയാള ഭാഷാ കോർഡിനേറ്ററുമായ കെ.ജി. രാഘുനാഥൻ നായർ, അഡീഷണൽ ജനറൽ സെക്രട്ടറിയും മലയാളം മിഷൻ വൈസ് പ്രസിഡന്റുമായ കെ ജെ ടോണി, കേന്ദ്ര നിർവാഹക സമിതി അംഗവും മലയാളം മിഷൻ ജോയിന്റ് സെക്രട്ടറിയുമായ കഐസ് അനില, ഡിഎംഎ മയൂർ വിഹാർ ഫേസ്-2 ഏരിയ സെക്രട്ടറിയും മദ്ധ്യ മേഖലാ കോർഡിനേറ്ററുമായ എ മുരളിധരൻ, ഏരിയ ട്രഷറർ എസ് വിജയ കുമാരൻ നായർ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിക്കും.തുടർന്ന് മലയാളം ക്ലാസിലെ കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും.
കൂടുതൽ വിവരങ്ങൾക്കും ഗൂഗിൾ മീറ്റ് ലിങ്കിനും 9810816801, 9958252932, 8920594150
റിപ്പോർട്ട്: പി.എൻ. ഷാജി