കോട്ടയം: മര്‍ത്തോമ്മ മെത്രാപ്പോലീത്തയായിരുന്ന ഡോ. ജോസഫ് മാര്‍ത്തോമ്മായെപ്പറ്റി തയാറാക്കിയ "യുഗപ്രഭാവനായ ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത മലങ്കരയുടെ സൂര്യതേജസ്' എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനം പത്തിനു നടക്കും. വൈകുന്നേരം 6.30ന് തിരുവല്ല ഡോ. അലക്സാണ്ടര്‍ മാര്‍ത്തോമ്മ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ ഡോക്യുമെന്ററി കമ്മിറ്റി ചെയര്മാന് ഡോ. ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഡോക്യുമെന്ററിയുടെ ആദ്യപ്രദര്‍ശനം നിര്‍വഹിക്കും. സംഗീത സംവിധായകന് സ്റ്റീഫന്‍ ദേവസി പങ്കെടുക്കും.
മാര്‍ത്തോമ്മാ സഭാ കൗണ്‍സിലിന്റെ നേതൃത്വത്തിലാണു ഡോക്യുമെന്ററി തയാറാക്കിയത്. റവ. വിജു വര്‍ഗീസ് ചിത്രീകരണത്തിന് നേതൃത്വം നല്കി.
സഭാ സെക്രട്ടറി റവ. സി.വി. സൈമൺ, റവ. വിജു വര്‍ഗീസ്, അനീഷ് പുന്നന്‍ പീറ്റര്‍, നിഥിന് ജേക്കബ് തോമസ് എന്നിവര്‍ പത്രസമ്മേളനത്തിൽ പങ്കെടുത്തു.