ഇലന്തൂര്‍: സെന്റ് പാട്രിക് മലങ്കര കത്തോലിക്കാ പള്ളി തിരുനാളിന് തുടക്കം കുറിച്ച് വികാരി ഫാ. വര്‍ഗീസ് ചാമക്കാലായില്‍ കൊടിയേറ്റി.
ഇന്നു മുതല്‍ വെള്ളി വരെ വൈകുന്നേരം കുടുംബ നവീകരണ ധ്യാനത്തിന് ഫാ. ആദര്‍ശ് കുമ്പളത്ത് നേതൃത്വം നല്‍കും. 11ന് വൈകുന്നേരം തിരുനാൾ റാസ, 12നു രാവിലെ 7.30ന് ഭദ്രാസനാധ്യക്ഷന്‍ ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത കുര്‍ബാന അര്‍പ്പിക്കും. നവതി ആഘോഷങ്ങളുടെ സമാപനവും ഇതോടൊപ്പം നടക്കുമെന്ന് ട്രസ്റ്റി ഒ.എം. മാത്യു, സെക്രട്ടറി മാത്യു വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.
തട്ടയിൽ പള്ളിയിൽ
തട്ടയിൽ: മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ പരിശുദ്ധ ലൂർദ്മാതാവിന്റെയും വിശുദ്ധ അന്തോണിയോസിന്റെയും തിരുനാളിനു കൊടിയേറി. വികാരി ഫാ. അഗസ്റ്റിൻ പുലിമുറ്റത്ത് കൊടിയേറ്റ് നിർവഹിച്ചു.
തിരുനാളിനോടനുബന്ധിച്ച് ഒന്പതുവരെ എല്ലാദിവസവും രാവിലെ കുർബാനയും നൊവേനയും ഉണ്ടാകും. പത്തിനു വൈകുന്നേരം 4.30ന് ദൈവമാതാവിനോടുള്ള നൊവേന, കുർബാന. 11ന് വൈകുന്നേരം നാലിന് ഗ്രോട്ടോയിൽ ജപമാല, 4.40ന് ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത കാർമികത്വം വഹിക്കും. തുടർന്ന് ഗ്രോട്ടോയിൽ നിന്നു പള്ളിയിലേക്ക് ദിവ്യകാരുണ്യ പ്രദക്ഷിണം. ഫാ. സജി മാടമണ്ണിൽ, ഫാ.ദാനിയേൽ കലതിവിളയിൽ, ഫാ. പോൾ നിലയ്ക്കൽ എന്നിവർ നേതൃത്വം നൽകും. 12നു തിരുനാൾ ദിനത്തിൽ വൈകുന്നേരം നാലിന് നൊവേന, 4.30ന് കുർബാനയ്ക്ക് റവ. ദാനിയേൽ കുഴിത്തടത്തിൽ കോർ എപ്പിസ്കോപ്പ കാർമികത്വം വഹിക്കും. തുടർന്ന് കൊടിയിറക്ക്, നേർച്ചവിളന്പ്.