കരുനാഗപ്പള്ളി: മത്സ്യബന്ധനത്തിനിടെ ബോട്ടിൽ ഹൃദയാഘാതത്തെത്തുടർന്ന് തൊഴിലാളി മരിച്ചു. ആലപ്പാട് കൊന്നക്കോടത് വീട്ടിൽ സുജി (കണ്ണൻ-41) ആണ് മരിച്ചത്. ഇന്നലെ രാവിലെ തോട്ടപ്പള്ളിക്ക് പടിഞ്ഞാറായിട്ടാണ് മത്സ്യ ബന്ധനം നടത്തിയത്. സത്യലയായം ബോട്ടിലെ സ്രാങ്ക് ആയിരുന്നു സുജി. ഭാര്യ നീതു. മക്കൾ: സ്നേഹ, നിയതി.