ചിറ്റാരിക്കാല്‍: ചിറ്റാരിക്കാല്‍ ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയും ജില്ലാ പഞ്ചായത്തും കാസര്‍ഗോഡ് ഫിലിം സൊസൈറ്റിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഏകദിന അന്താരാഷ്ട്ര ചലച്ചിത്ര മേള നാളെ. ചിറ്റാരിക്കാല്‍ വ്യാപാരഭവനില്‍ നടക്കുന്ന സിനിമാ പ്രദര്‍ശനങ്ങള്‍ തികച്ചും സൗജന്യമാണ്. രാവിലെ 9.30 മുതല്‍ അംബ്രല്ല, തട്ടുമ്പൊറത്തപ്പന്‍, സിനിമാ ടിക്കറ്റ്, എ ചെയ്റി ടെയ്്ല, നൈബേഴ്സ്, ടു സൊല്യൂഷന്‍സ് ഫോര്‍ വണ്‍ പ്രോബ്ലം, റൈസ് പ്ലേറ്റ്, 12ന് എര്‍ത്ത് സോംഗ്, ദ മോഡേണ്‍ ടൈംസ്, 2.30നു രണ്ടു പെണ്‍കുട്ടികള്‍, അഞ്ചിന് ഒറ്റാല്, 7.30ന് തെയ്യാട്ടം, ന്യൂട്ടണ്‍ എന്നീ സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. വൈകുന്നേരം ഏഴിനു നടക്കുന്ന സമാപന സമ്മേളനത്തില്‍ ചലച്ചിത്രതാരം ചിത്ര നായര്‍ (ന്നാ താന്‍ കേസ് കൊട് ഫെയിം) വിശിഷ്ടാതിഥിയാകും.