കാസര്‍ഗോഡ്: കാത്തിരിപ്പിനൊടുവില്‍ ജില്ലയില്‍നിന്നും കെഎസ്ആര്‍ടിസിയുടെ വിനോദയാത്രാ സര്‍വീസുകള്‍ തുടങ്ങുന്നു. ആദ്യഘട്ടത്തില്‍ വയനാട്, പറശിനിക്കടവ് എന്നിവിടങ്ങളിലേക്കാണ് ടൂര്‍ പാക്കേജുകള്‍ തുടങ്ങുന്നത്.
വയനാട് യാത്രയ്ക്ക് ഒരാളിന് 1920 രൂപയും പറശിനിക്കടവിലേക്ക് 1310 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്. അവധി ദിനങ്ങളിലായിരിക്കും സര്‍വീസുകള്‍ ക്രമീകരിക്കുക. താത്പര്യമുള്ള വ്യക്തികള്‍ക്കും കൂട്ടായ്മകള്‍ക്കും സംഘടനകള്‍ക്കും 8589995296 എന്ന നമ്പറില്‍ ബന്ധപ്പെടാം. താമസം, വിവിധ ഇടങ്ങളിലേക്കുള്ള പ്രവേശന ടിക്കറ്റ്, വനയാത്ര എന്നിവയടക്കമാണ് വയനാട് യാത്രയ്ക്ക് 1920 നിശ്ചയിച്ചിരിക്കുന്നത്. ഭക്ഷണം സ്വന്തം ചെലവില്‍ കഴിക്കണം. കൂടുതല്‍ മെച്ചപ്പെട്ട താമസസൗകര്യം ആവശ്യമുള്ളവര്‍ക്ക് സ്വന്തം ചെലവില്‍ അതാകാം. പഴശി കുടീരം, കര്‍ലാട് തടാകം, ബാണാസുരസാഗര്‍ അണക്കെട്ട്, എടക്കല്‍ ഗുഹ, ഹെറിറ്റേജ് മ്യൂസിയം, കാരാപ്പുഴ ഡാം എന്നീ ഇടങ്ങളാണ് ടൂര്‍ പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പറശിനിക്കടവ് യാത്രയ്ക്കുള്ള 1310 രൂപയില്‍ പ്രവേശന ടിക്കറ്റ് കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം സ്വന്തം ചെലവില്‍ കഴിക്കണം. പറശിനിക്കടവ് ക്ഷേത്രം, വിസ്മയ പാര്‍ക്ക്, പാമ്പുവളര്‍ത്തല്‍ കേന്ദ്രം എന്നിവിടങ്ങളാണ് സന്ദര്‍ശിക്കുക. എന്നാല്‍ ഈ സ്ഥലങ്ങള്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്ക് ഇതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ സ്വന്തം നിലയ്ക്ക് പോയി വരാവുന്നവയായതിനാല് പാക്കേജ് എത്രകണ്ട് വിജയകരമാകും എന്ന കാര്യം സംശയമാണ്. അതേസമയം വയനാട് പാക്കേജ് ജനപ്രിയമാകുമെന്നാണ് കണക്കുകൂട്ടല്‍. ഈ പാക്കേജുകളോടുള്ള ജനങ്ങളുടെ പ്രതികരണം അറിഞ്ഞതിനുശേഷം കൂടുതല്‍ പാക്കേജുകള്‍ ആരംഭിക്കുന്നതിനുള്ള നടപടി ഉണ്ടാകുമെന്ന് കെഎസ്ആര്‍ടിസി വൃത്തങ്ങള്‍ അറിയിച്ചു.