വെള്ളരിക്കുണ്ട്: ജനജീവിതം ദുരിതപൂര്‍ണമാക്കുന്ന സംസ്ഥാന ബജറ്റ് നിര്‍ദേശങ്ങള്‍ക്കെതിരേ കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിനുമുന്നില്‍ ധര്‍ണ നടത്തി. ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഏബ്രഹാം തോണക്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജോര്‍ജ് പൈനാപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. ജോയ് മാരിയാടിയില്, ടോമി കുരുവിലനി, സക്കറിയാസ് വാടാന, ജയിംസ് കണിപ്പള്ളി, ജോളി ഈഴപ്പറമ്പില്‍, ഏബ്രഹാം തേക്കുംകാട്ടില്‍, ഫിലിപ്പ് ചാരാത്ത്, ബിജു പുതുപ്പള്ളിതകിടിയല്, ഷോബി പാറേക്കാട്ടില്‍, ദേവസ്യ പുഞ്ചയില്‍, റോബിന് മരോട്ടിത്തടത്തില്‍,ജില്ലാ ജനറല്‍ സെക്രട്ടറി പ്രിന്‍സ് ജോസഫ്, ബിനോയ് വള്ളോപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.