ശ്രീകണ്ഠപുരം: വളക്കൈയിൽ തെരുവ് നായ ശല്യം രൂക്ഷമായി. സ്കൂൾ വിദ്യാർഥികൾക്ക് ഉൾപ്പെടെ അഞ്ച് പേർക്ക് കടിയേറ്റു. വളക്കൈ മാപ്പിള സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥി വളക്കൈയിലെ പി.പി. മുസ്തഫ (എട്ട്), കൊയ്യം ഗവ. ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥി പെരുന്തലേരി കീയച്ചാലിലെ അനുസ്മയ (15), പെരുന്തലേരി യുപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥി നഫ് ല (എട്ട്), പാറക്കാടിയിലെ റോഷിത് (എട്ട്),
വളക്കൈ പന്നിത്തടത്തെ കാർത്യായനി (65) എന്നിവർക്കാണ് തെരുവ് നായ യുടെ കടിയേറ്റത്. എല്ലാവരെയും കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വളക്കൈ പന്നിത്തടത്തെ കാർത്യായനി (65) എന്നിവർക്കാണ് തെരുവ് നായ യുടെ കടിയേറ്റത്. എല്ലാവരെയും കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.