പാലക്കാട്: കാന്‍സര്‍രഹിത ഗ്രാമങ്ങള്‍ പടുത്തുയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ പീപ്പിള്‍സ് സര്‍വീസ് സൊസൈറ്റി പാലക്കാട് കാരിത്താസ് ഇന്ത്യയുമായി ചേര്‍ന്ന് നടത്തിവരുന്ന ആശാകിരണം പദ്ധതി പ്രകാരം മേഴ്സി കോളജുമായി സഹകരിച്ച് ലോക കാന്‍സര്‍ ദിനാചരണം നടത്തി. 340 വിദ്യാര്‍ഥിനികള്‍ പങ്കെടുത്ത പരിപാടിയുടെ ഉദ്ഘാടനം പീപ്പിള്‍സ് സര്‍വീസ് സൊസൈറ്റി എക്സിക്യുട്ടീവ് സെക്രട്ടറി ഫാ. ജസ്റ്റിന് കോലംകണ്ണി നിര്‍വഹിച്ചു.
മേഴ്സി കോളജ് വൈസ് പ്രിന്‍സിപ്പൽ സിസ്റ്റർ നിര്‍മ്മല്‍ അധ്യക്ഷത വഹിച്ചു. കോളജ് ചെയര്പേഴ്സന് ഏയ്ഞ്ജല്‍ ജോര്‍ജ് സ്വാഗതവും അമൃത നന്ദിയും പറഞ്ഞു.
കാന്‍സര്‍ ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെടുന്ന സ്ത്രീകള്‍ക്ക് സൗജന്യമായി പ്രകൃതിദത്ത വിഗ് നിര്‍മിച്ചുനല്‍കുന്നതിനായി കോളജിലെ 29 വിദ്യാര്‍ഥിനികള്‍ തങ്ങളുടെ മുടി മുറിച്ചുനല്‍കി.
തുടര്‍ന്ന് കോളജിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഫ്ളാഷ് മോബും ശ്രദ്ധേയമായി. പീപ്പിള്‍സ് സര്‍വീസ് സൊസൈറ്റി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ക്രിസ് കോയിക്കാട്ടില്‍, ട്രഷറര്‍ സിസ്റ്റർ മാഗി, ആശാകിരണം കോ-ഓഡിനേറ്റര്‍ ജോയ് അറയ്ക്കല്‍, മേഴ്സി കോളജ് എംഎസ്ഡബ്ല്യു ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്മെന്റ് ബെറ്റി തോമസ് എന്നിവര്‍ നേതൃത്വം നല്കി.