കോട്ടയം: റെയിൽ മൈത്രി പദ്ധതിയുടെ ഭാഗമായി കോട്ടയം റെയിൽവേ പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ റെയിൽ യാത്രക്കാർക്കുള്ള ബോധവത്കരണ ക്ലാസും സുരക്ഷിത യാത്രയ്ക്കുള്ള ലഘുലേഖ വിതരണവും നടത്തി.
എസ്എച്ച് മെഡിക്കൽ സെന്ററുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാന്പും സംഘടിപ്പിച്ചു. ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് ആർ. സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു. റെയിൽവേ സ്റ്റേഷൻ മാസ്റ്റർ ബാബു തോമസ് അധ്യക്ഷത വഹിച്ചു.
കോട്ടയം റെയിൽവേ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ റെജി പി. ജോസഫ്, കോട്ടയം ലയൺസ് ക്ലബ് പ്രസിഡന്റ് ഡോ. മാത്യു ജേക്കബ്, റെയിൽ പോലീസ് എസ്ഐ എ.ജെ. ജിബിൻ എന്നിവർ സന്നിഹിതരായിരുന്നു. ലഹരിയല്ല ജീവിതം, ജീവിതമാണ് ലഹരി, കരുതലോടെ ഞാനും എന്ന പേരിൽ സിഗ്നേച്ചർ കാന്പയിനും സംഘടിപ്പിച്ചു. ട്രെയിൻ യാത്രയിൽ ഓർമിക്കേണ്ട കാര്യങ്ങൾ, റെയിൽവേ സ്റ്റേഷനിൽ എത്തിയാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ട്രെയിൻ യാത്രയിലെ ശുചിത്വകാര്യങ്ങൾ, പൊതുവായി അറിയേണ്ട കാര്യങ്ങൾ എന്നിവ ഉൾക്കൊള്ളിച്ച് സഞ്ചാരി എന്ന പേരിൽ ലഘുലേഖയും വിതരണം ചെയ്തു.