ഐഎന്‍ടിയുസി
പ്രതിഷേധ മാര്‍ച്ച്
നടത്തി
കോട്ടയം: പെട്രോളിനും ഡീസലിനും അധിക സെസ് ആയി രണ്ട് രൂപ അടിച്ചേല്‍പ്പിച്ച് വിലക്കയറ്റം രൂക്ഷമാക്കുന്ന ഇടതു സര്‍ക്കാര്‍ ബജറ്റ് തീരുമാനം പിന്‍വലിക്കണമെന്ന് ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ആവശ്യപ്പെട്ടു.
പിണറായി സര്‍ക്കാരിന്റെ ജനദ്രോഹ ബജറ്റിനെതിരേ ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനവും സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും ജീവിതം ദുരിതമാക്കുന്ന സമസ്ത മേഖലയിലേയും നികുതി വര്‍ധനവിനെതിരേ സമരം നിയോജക മണ്ഡലം പഞ്ചായത്ത് തലത്തില്‍ ആരംഭിക്കുമെന്ന് ഐഎന്‍ടിയുസി അറിയിച്ചു.
കോട്ടയം റീജണല്‍ പ്രസിഡന്റ്കെ.എ. മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ അനിയന് മാത്യു, പി.വി. പ്രസാദ്, നന്തിയോട് ബഷീര്‍, ജോമോന് കുളങ്ങര, എം.എന്‍. ദിവാകരന് നായര്‍, സണ്ണി കാഞ്ഞിരം, ടി.സി.റോയി, ചന്ദ്രിക ഉണ്ണികൃഷ്ണന്, സഖറിയാസ് സേവ്യര്‍, സോജി മാടപ്പള്ളി, നാസര്‍ പനച്ചി, ടോണി തോമസ്, കെ.കെ. പ്രേംകുമാര്‍, ബൈജു പി.ജോര്‍ജ്, ടി.എസ്.അന്‍സാരി, ഇടവട്ടം ജയകുമാര്‍, എന്‍. ജെ. പ്രസാദ്, ജി. സുനില്‍ കുമാര്‍, ഉണ്ണി ചെറിയാന്, അബ്ദുള്‍ റസാഖ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
കോട്ടയം: സര്‍വ മേഖലകളിലും ജനജീവിതം ദുഃസഹമാക്കുന്ന ബജറ്റ് നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു കേരള കോണ്‍ഗ്രസ് ജേക്കബ് കോട്ടയം ജില്ലാ കമ്മിറ്റി പന്തംകൊളുത്തി പ്രകടനവും പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എസ്. ജെയിംസ് ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ടോമി വേദഗിരി അധ്യക്ഷത വഹിച്ചു.
ജില്ലാ ഭാരവാഹികളായ കൊച്ചുമോന് പറങ്ങോട്ട്, ജെയിംസ് കാലാ വടക്കന്‍, കെ.എം. ജോര്‍ജ്, ബിജു താനത്ത്, പ്രമോദ് കടന്തേരി, ബിജു കെ. തമ്പി, ബി.എ. ഷാനവാസ്, ഷിബു കായപ്പുറം, അനൂപ് കങ്ങഴ, ക്രിസ്റ്റി എസ്. പോള്‍, ജോബി സ്കറിയ എന്നിവര്‍ പ്രസംഗിച്ചു.