മീനടം: കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ പാമ്പാടി പോലീസ് കള്ളക്കേസുകൾ എടുക്കുന്നെന്ന് ആരോപിച്ച് മീനടം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
സിപിഎം പോലീസ് ബന്ധം മൂലം നാട്ടിലെ മറ്റ് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അനുഭാവികളുടെയും പേരിൽ യാതൊരു കാരണവും കൂടാതെ പോലീസ് വിവിധ വകുപ്പുകള്‍ ചുമത്തി കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയാണ്. കോടതിയില്‍നിന്നു ലഭ്യമാക്കേണ്ട സമന്‍സ് യഥാസമയം നല്‍കാതെ വാറണ്ട് ആക്കി അവധി ദിവസങ്ങളില്‍ പാതിരാത്രിയ്ക്കുശേഷം പോലീസ് വീട് വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വ്യക്തികളെ അറസ്റ്റ് ചെയ്തു പോലീസ് പോലീസ് വാഹനത്തില്‍ കയറ്റി കൊണ്ടുപോകുകയും കോടതിയില്‍ എത്തിച്ച് റിമാന്‍ഡ് ചെയ്യിക്കുകയും ചെയ്യുന്ന പാമ്പാടി പോലീസിന്റെ നെറികെട്ട പ്രവര്‍ത്തനം അവസാനിപ്പിക്കണം. കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തരുടെ പേരില്‍ എടുത്തിട്ടുള്ള കള്ളക്കേസുകള്‍ക്കു പാമ്പാടി പോലീസ് നാട്ടുകാരുടെ മുന്നില്‍ അപഹാസ്യരായിരിക്കുകയാണെന്നും പോലീസിന്റെ നെറികെട്ട ഈ സമീപനത്തിന് തക്കതായ മറുപടി നല്‍കാനും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സജ്ജമാണെന്നും പരിപാടി ഉദ്ഘാടനം ചെയ്ത ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷ് അഭിപ്രായപ്പെട്ടു.
മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.എം. സ്കറിയ അധ്യക്ഷത വഹിച്ചു. ഐഎന്‍ടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് അനിയന് മാത്യു, പഞ്ചായത്ത് പ്രസിഡന്റ് മോനിച്ചന് കിഴക്കേടം. സിജു കെ. ഐസക്ക്, മിനി ഫിലിപ്പ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രഞ്ജിത് പ്ലാത്താനം, അഖില്‍ ദാസ് എന്നിവരും പ്രസംഗിച്ചു.