കോട്ടയം: അഴിമതിക്കിറ്റ് കൊടുത്ത് കേരളത്തിലെ പാവങ്ങളെ പറ്റിച്ച് അധികാരത്തില്‍ വന്ന രണ്ടാം പിണറായി സര്‍ക്കാര്‍ അവതരിപ്പിച്ച ജനദ്രോഹ ബജറ്റിലുടെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് ആക്കം കൂട്ടിയിരിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്മാന് പി.സി. തോമസ്.
ജനദ്രോഹ ബജറ്റിനെതിരേ കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് പടിക്കല്‍ നടന്ന പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് വിതരണം ചെയ്ത നിലവാരമില്ലാത്ത കിറ്റിന് പകരം നിലവാരമുള്ള സാധനങ്ങള്‍ ഉള്‍പ്പെടുത്തിയ കിറ്റ് മുഖ്യമന്ത്രിക്ക് കൊടുക്കുന്നതിനായി ധര്‍ണയ്ക്കുശേഷം ജില്ലാ കളക്ടറുടെ ഓഫീസിന് മുമ്പില്‍ എത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തു.
ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ ജോയി ഏബ്രഹാം, വൈസ് ചെയര്മാന് കെ.എഫ്. വര്‍ഗീസ്, വി.ജെ. ലാലി, ജയിസണ്‍ ജോസഫ്, ജോസ്മോന് മുണ്ടയ്ക്കല്‍, റോസമ്മ സോണി, മാത്തുക്കുട്ടി പ്ലാത്താനം തുടങ്ങിയവര്‍ പ്രസംഗിച്ചു.