കോട്ടയം: ഇടവേളയ്ക്കു ശേഷം റബര്‍ കര്‍ഷകര്‍ക്കു പിന്തുണയേകി സമരവുമായി യുഡിഎഫും സിപിഎമ്മും.
മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ച് കേരളം റബര്‍ കര്‍ഷകര്‍ക്കൊപ്പം എന്ന പേരില്‍ സിപിഎം ജനസദസ് സംഘടിപ്പിക്കുമ്പോള്‍ റബര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുള്ള കര്‍ഷക സംഗമമാണ് യുഡിഎഫ് സംഘടിപ്പിക്കുന്നത്.
12നു വൈകുന്നേരം നാലിന് തിരുനക്കര മൈതാനത്താണ് സിപിഎമ്മിന്റെ ജനസദസ്. മുഖ്യമന്ത്രി പിണറായി വിജയന് ജനസദസ് ഉദ്ഘാടനം ചെയ്യും. റബര്‍ ഇറക്കുമതി അവസാനിപ്പിക്കുക, കേരളത്തില്‍ റബര്‍കൃഷി നിലനിര്‍ത്തുക, റബര്‍ ബോര്‍ഡ് ഇല്ലാതാക്കാനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സിപിഎം ജനസദസിലൂടെ ഉന്നയിക്കുന്നത്.
പതിനായിരം പേരെ സദസില്‍ പങ്കെടുപ്പിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. ജനദസിനു മുന്നോടിയായി ഉച്ചകഴിഞ്ഞ് രണ്ടിന് റബര്‍ മേഖലയിലെ പ്രതിസന്ധി സംബന്ധിച്ച് സെമിനാറുമുണ്ട്. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും.
കേരള റബര്‍ ലിമിറ്റഡ് കമ്പനി സിഇഒ ഷീലാ തോമസ്, മലനാട് ഡെവലപ്മെന്റ് സൊസൈറ്റി ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍, കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി പനോളി വത്സന്, പ്ലാന്റേഷന് യൂണിയന് സിഐടിയു സെക്രട്ടറി എസ്. ജയമോഹന് ഉള്‍പ്പെടെ റബര്‍ മേഖലയുമായി ബന്ധപ്പെട്ട പ്രത്യേക ക്ഷണിതാക്കള്‍ സെമിനാറില്‍ പങ്കെടുക്കുന്നുണ്ട്.
മുഖ്യമന്ത്രി എത്തുന്നതിനു തലേന്ന് അതേ വേദിയിലാണ് യുഡിഎഫിന്റെ കര്‍ഷക സംഗമം. രാവിലെ 10ന് ആരംഭിക്കുന്ന സംഗമം പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും. യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്, കെപിസിസി പ്രസിഡന്റ് കെ.സുധാകരന്, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, അനൂപ് ജേക്കബ്, മോന്‍സ് ജോസഫ്, മാണി സി. കാപ്പന്, എ.എ. അസീസ്, സി.പി. ജോണ്‍, ജി.ദേവരാജന്‍, ജോണ്‍ ജോണ്‍, രാജന് ബാബു, കെ.സി ജോസഫ്, ജോയി ഏബ്രഹാം തുടങ്ങി യുഡിഎഫിന്റെ സംസ്ഥാന നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും.
നെല്ല്, നാളികേരം, റബര്‍, അടയ്ക്ക, കുരുമുളക്, കാപ്പി, ഏലം, പച്ചക്കറി, ക്ഷീര കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് അവയുടെ പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അവകാശ പത്രികയും സമര്‍പ്പിക്കുന്നുണ്ട്.
യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും റബര്‍ സമരങ്ങളെ ബിജെപി പരിഹസിക്കുകയാണ്. റബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പരിഹാരം കാണുന്നുണ്ടെന്നും തെരഞ്ഞെടുപ്പിനു മുമ്പ് ഇല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് ജനങ്ങളെ പറ്റിക്കാനുള്ള രാഷ്ട്രീയ നാടകങ്ങളാണിതെന്നും ബിജെപി മധ്യമേഖലാ പ്രസിഡന്റ് എന്‍. ഹരി പറഞ്ഞു.