കൊയിലാണ്ടി: ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന കേസിൽ റിമാണ്ടിലായിരുന്ന ഭർത്താവ് മഠത്തിൽ വീട്ടിൽ രവീന്ദ്രനെ (51) കൊയിലാണ്ടി പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി.
കൊല നടത്തിയ വീട്, സ്റ്റേറ്റ് ബാങ്ക് പരിസരം, മുത്താമ്പി അങ്ങാടി, തുടങ്ങിയ കേന്ദ്രങ്ങളിൽ രവീന്ദ്രനെ എത്തിച്ച് പോലീസ് സംഘം തെളിവെടുപ്പ് നടത്തി. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിഗമനം. കഴിഞ്ഞ മാസം 27നാണ് ഭാര്യ മുത്താമ്പി ആഴാവിൽ താഴപുത്തലത്ത് ലേഖ (42)യെ രവീന്ദ്രൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിനു ശേഷം രവീന്ദ്രൻ കൊയിലാണ്ടി പോലീസിൽ കീഴടങ്ങുകയായിരുന്നു. കൊയിലാണ്ടി സിഐ എൻ. സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെയും കൊണ്ട് തെളിവെടുപ്പ് നടത്തിയത്.