കോഴിക്കോട്: പുത്തന്‍ കെട്ടിടം ഉണ്ടായിട്ടും പരിമിതികള്‍ക്ക് നടുവില്‍ കഴിയേണ്ട ഗതികേടിലാണ് കോഴിക്കോട് പുതിയങ്ങാടി സെന്‍ട്രല്‍ മാര്‍ക്കറ്റിലെ മല്‍സ്യ കച്ചവടക്കാര്‍.
ഒരു കോടി മുടക്കി മല്‍സ്യമാര്‍ക്കറ്റ് നവീകരിച്ച് 4 വര്‍ഷം കഴിഞ്ഞിട്ടും കോര്പറേഷന് ഇതുവരെ തുറന്നു കൊടുത്തിട്ടില്ല. പുതിയ കെട്ടിടത്തിന് മുന്നിലെ അസൗകര്യങ്ങള്‍ക്ക് നടുവിലാണ് ഇവര്‍ . നവീകരണത്തിനായി ഒരുമാസത്തേക്കെന്ന് കോര്പറേഷന് പറഞ്ഞപ്പോള്‍ ഇറങ്ങിക്കൊടുത്തതാണ്.
എന്നാല്‍ നാലു വര്‍ഷം കഴിഞ്ഞിട്ടും തിരിച്ച് കയറാന്‍ സാധിച്ചിട്ടില്ല. മാര്‍ക്കറ്റിലെ 29 കച്ചവടക്കാര്‍ക്ക് മല്സ്യവില്പന നടത്താന്‍ 29 സ്റ്റാളുകള്‍ , ഫാന്‍, ലൈറ്റ് എന്നിവയെല്ലാം നവീകരിച്ച കെട്ടിടത്തിലുണ്ട്. പക്ഷെ ഇതെല്ലാം പുറത്ത് നിന്ന് നോക്കാന്‍ മാത്രമേ ഇവര്‍ക്ക് കഴിയുന്നുള്ളൂ.
മാര്‍ക്കറ്റ് തുറന്ന് നല്‍കണമെന്നാവശ്യപ്പെട്ട് പലതവണ കോര്‍പറേഷനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. വാടകത്തുക നിശ്ചയിച്ച ശേഷമേ മാര്‍ക്കറ്റ് തുറന്നു കൊടുക്കൂ എന്നായിരുന്നു കോര്‍പറേഷന്റെ മറുപടി. പക്ഷെ നിരക്ക് നിശ്ചയിച്ച് നാളുകളേറെയായിട്ടും നടപടിയുണ്ടായിട്ടില്ല.