നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര നിയോജക മണ്ഡലം സന്പൂര്ണ്ണ മാലിന്യമുക്തമാക്കുന്നതിന് കെ. ആന്‍സലന്‍ എംഎല്‍എ യുടെ നേതൃത്വത്തില്‍ ആരംഭിച്ച ഹരിത നെയ്യാര്‍ പദ്ധതിയുടെ ഭാഗമായ അജൈവ പാഴ്വസ്തു നീക്കത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായി. കാമ്പയിനുമായി ബന്ധപ്പെട്ട് രണ്ടാം ഘട്ടമായിഹരിത കർമ്മ സേന ശേഖരിച്ച തുണി കെ ആൻസലന്‍ എംഎല്‍എ യുടെ നേതൃത്വത്തിൽ ക്ലീൻ കേരള കമ്പനിക്ക് കൈമാറി. നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിലെ ഉദ്ഘാടനം തിരുപുറം ഗ്രാമ പഞ്ചായത്തിൽ നടന്നു. തിരുപുറം ഗ്രാമ പഞ്ചായത്ത് 1,153. 400 കിലോ തുണി മാലിന്യങ്ങൾ ക്ലീന്‍ കേരള കന്പനിക്ക് കൈമാറി. നെയ്യാറ്റിന്‍കര നിയോജക മണ്ഡലം പൂര്‍ണ്ണമായും മാലിന്യമുക്തമാകണമെന്ന ലക്ഷ്യത്തോടെയാണ് ഹരിത നെയ്യാര്‍ പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിഷയത്തിന് അര്‍ഹിക്കുന്ന പ്രാധാന്യമേകി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച പഞ്ചായത്ത് ഭരണസമിതിയെയും ഹരിത കര്‍മ സേനാ പ്രവര്‍ത്തകരെയും എംഎല്‍എ അനുമോദിച്ചു. നെയ്യാറ്റിൻകര നഗരസഭയിലും ചെങ്കൽ ഗ്രാമപഞ്ചായത്തിലും ശേഖരിച്ച തുണി മാലിന്യങ്ങളും ക്ലീൻ കേരള കമ്പനിക്ക് കൈമാറി.ഭാഗമായി ആദ്യത്തെ ആഴ്ച ചെരുപ്പ്, ബാഗ്, തെര്‍മോക്കോള്‍ എന്നിവ ശേഖരിച്ച് കന്പനിക്ക് കൈമാറി.