ശാസ്താംകോട്ട: സംസ്ഥാന സർക്കാർ പുതിയ ബജറ്റിൽ വിദ്യാഭ്യാസ മേഖലയേയും അധ്യപകരെയും അവഗണിച്ചതായി എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ് എംഎൽഎ അരോപിച്ചു.
ശാസ്താംകോട്ട ലേക്ക് വ്യൂ കൺവെൻഷൻ സെന്ററിൽ നടക്കുന്ന കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസ മേഖലയുടെ പുതിയ പദ്ധതികളെ സംബന്ധിച്ചോ അധ്യാപകരുടെ നിയമനാംഗീകാരമടക്കമുള്ള മറ്റു പ്രധാന ആവശ്യങ്ങളൊന്നും ബജറ്റിൽ പരാമർശിക്കുന്നില്ല. വലിയ നികുതി വർധനവ് മാത്രമാണ് ബജറ്റിലുള്ളതെന്ന് അദ്ദേഹം ആരോപിച്ചു. ജീവനക്കാരുടെ ഡിഎ കുടിശിക ഉടൻ നൽകണമെന്ന് വിഷ്ണുനാഥ് ആവശ്യപ്പെട്ടു
ജില്ലാ സെക്രട്ടറി വൈ നാസറുദീൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്വാഗതസംഘം ചെയർമാൻ തുണ്ടിൽ നൗഷാദ്, ബി.ജയചന്ദ്രൻ പിള്ള, പരവൂർ സജീബ്, എ ഹാരിസ്, എസ്.ശ്രീഹരി, പി.മണികണ്ഠൻ, കല്ലട ഗിരീഷ്, ബിനോയ് ആർ.കൽപകം, എൻ.സോമൻ പിള്ള, സുധീന എസ്.ആർ എന്നിവർ പ്രസംഗിച്ചു .
വിദ്യാഭ്യാസ രംഗത്തെ പരിഷ്കാര ങ്ങൾ ഏകപക്ഷീയമായി നടപ്പിലാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് സി ആർ മഹേഷ് എംഎൽഎ അഭിപ്രായപ്പെട്ടു. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ വൈസ് പ്രസിഡന്റ് ജെ ഹരിലാൽ അധ്യക്ഷത വഹിച്ചു.
വനിതാ സമ്മേളനം കെപിസിസി സെക്രട്ടറി എൽ.കെ. ശ്രീദേവി ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം യുത്ത് കോൺകോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണാ എസ് നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ബാബു കെ. അധ്യക്ഷത വഹിച്ചു എം.വി.ശശികുമാരൻ നായർ, അനിൽ വെഞ്ഞാറമൂട്, പി.എസ്.മനോജ്, സി.സാജൻ, വിനോദ് പിച്ചി നാട്, അജയകുമാർ വി.എസ്, വിജേഷ് ക്യഷ്ണൻ, എം.എസ്.വിനോദ്, ഷാജൻ.പി.സക്കറിയ എന്നിവർ പ്രസംഗിച്ചു.
സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിന്റെ തുക വർധിപ്പിക്കുക, ഹയർസെക്കൻഡറി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുക, പ്രീ പ്രൈമറി ജീവനക്കാർക്ക് ശബള സ്കെയിലും ആനുകൂല്യങ്ങളും നൽകുക, തസ്തിക നിർണയം പൂർത്തിയാക്കുക, നിയമനങ്ങൾ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ രണ്ട് ദിവസം നീണ്ട് നിന്ന സമ്മേളനം ആവശ്യപ്പെട്ടു.
പുതിയ ഭാരവാഹികളായി പരവൂർ സജീബ് - പ്രസിഡന്റ്,എസ്.ശ്രീ ഹരി - സെക്രട്ടറി, ബിനോയ് ആർ.ക ൽപകം - ട്രഷറർ, ഹരിലാൽ .ജെ, അജയകുമാർ വി.എസ്, ബിജു മോൽ സി.പി, ബാബു .കെ, ഇന്ദിരാ കുമാരി, ജയ കൃഷ്ണ - വൈസ് പ്രസിഡന്റുമാർ, എം എസ്. വിനോദ്, ദീപു ജോർജ്, വരുൺലാൽ എസ്, ദിനിൽ മുരളി, അൻവർ ഇസ്മായിൽ, സാബു ഡി.കെ, ജ്യോത്സനിക, ജോൺസൺ .റ്റി, സുരേഷ് കുമാർ-ജോയിൻ സെക്രട്ടറിമാർ എന്നിവരെ സമ്മേളനം തെരെഞ്ഞെടുത്തു.