ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ൽ സി​എ​സ്എ​സ്എ​യു​ടെ പു​തി​യ സ​ബ്ക​മ്മ​റ്റി രൂ​പീ​കൃ​ത​മാ​യി

11:12 PM Sep 07, 2021 | Deepika.com
പ്രെ​സ്റ്റ​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ൽ ഇം​ഗ്ല​ണ്ട് ആ​ന്‍റ് വെ​യി​ൽ​സ് മെ​ത്രാ​ൻ സ​മി​തി​യു​ടെ പു​തി​യ കാ​ത്ത​ലി​ക്ക് സേ​ഫ്ഗാ​ർ​ഡിം​ഗ് സ്റ്റാ​ന്േ‍​റ​ഡ് ഏ​ജ​ൻ​സി​യു​ടെ (സി​എ​സ്എ​സ്എ) നി​യ​മ​മ​നു​സ​രി​ച്ചു​ള്ള സ​ബ്ക​മ്മ​റ്റി നി​ല​വി​ൽ വ​ന്നു. പു​തി​യ ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യി റ​വ. മോ​ണ്‍. ആ​ന്‍റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട്, ഫാ. ​മാ​ത്യു പി​ണ​ക്കാ​ട്ട്, ഫാ. ​ഫാ​ൻ​സ്വാ പ​ത്തി​ൽ, ഷി​ബു വെ​ളു​ത്തേ​പ്പി​ള്ളി, ലി​ഷ മാ​ത്യു, ലി​ജോ രെ​ഞ്ചി, റി​ജോ ആ​ന്‍റ​ണി, പോ​ൾ ആ​​ന്‍റണി, ആ​ൻ​സി ജോ​ണ്‍​സ​ണ്‍, ജെ​സ്റ്റി​ൻ ചാ​ണ്ടി, ജി​മ്മി, ഡോ. ​മാ​ത്യു എ​ന്നി​വ​രെ നി​യ​മി​ച്ചു.

സ​ഭ​യു​ടെ ദൗ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ൽ എ​ല്ലാ​വ​ർ​ക്കും സു​ര​ക്ഷ ന​ൽ​കു​ക, കു​ട്ടി​ക​ൾ​ക്കും സ​വി​ശേ​ഷ​ശ്ര​ദ്ധ ആ​വ​ശ്യ​മു​ള്ള മു​തി​ർ​ന്ന​വ​ർ​ക്കും നി​യ​മ​പ​ര​മാ​യ പ​രി​ര​ക്ഷ ഉ​റ​പ്പു വ​രു​ത്തു​ക എ​ന്നീ കാ​ര്യ​ങ്ങ​ൾ ല​ക്ഷ്യം വ​ച്ചു​കൊ​ണ്ടാ​ണ് ക​മ്മീ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 2018 ന​വം​ബ​റി​ലാ​ണ് സേ​ഫ്ഗാ​ർ​ഡിം​ഗ് ക​മ്മീ​ഷ​ൻ സ്ഥാ​പി​ച്ച​ത്.

ഡോ. ​ഷി​ബു വെ​ളു​ത്തേ​പ്പി​ള്ളി പു​തി​യ സേ​ഫ്ഗാ​ർ​ഡിം​ഗ് കോ​ഡി​നേ​റ്റ​റാ​യി ചു​മ​ത​ല​യേ​റ്റു. ലെ​സ്റ്റ​ർ മ​ദ​ർ ഓ​ഫ് ഗോ​ഡ് ച​ർ​ച്ചി​ൽ ജൂ​ലൈ 31 ശ​നി​യാ​ഴ്ച 10.30ന് ​കൂ​ടി​യ യോ​ഗ​ത്തി​ൽ മു​ൻ സേ​ഫ്ഗാ​ർ​ഡിം​ഗ് കോ​ഡി​നേ​റ്റ​റാ​യി​രു​ന്ന ലി​ജോ രെ​ഞ്ചി​ക്കും സേ​ഫ്ഗാ​ർ​ഡിം​ഗ് ക​മ്മീ​ഷ​ന്‍റെ ചെ​യ​ർ​പേ​ർ​സ​ണാ​യി പ്ര​വ​ർ​ത്തി​ച്ച ഡോ. ​മി​നി നെ​ൽ​സ​ണും ഒ​പ്പം എ​ല്ലാ ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ൾ​ക്കും ന​ന്ദി അ​റി​യി​ക്കു​ക​യും അ​വ​രു​ടെ സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​ന​ങ്ങ​ളെ പ്ര​ശം​സി​ക്കു​ക​യും ചെ​യ്തു.

എ​പ്പാ​ർ​ക്കി​യു​ടെ സേ​ഫ്ഗാ​ർ​ഡിം​ഗ് ക​മ്മീ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​റി​യു​വാ​ൻ രൂ​പ​ത​യു​ടെ വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.
www.eparchyofgreatbritain. org