ഈരാറ്റുപേട്ട: കക്കൂസ് മാലിന്യം തള്ളി കടന്നുകളഞ്ഞ കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ തൈക്കാട്ടുശേരി സ്വദേശികളായ തോട്ടുചിറയില്‍ സിജു (35), പുത്തന്‍വെളി വിനീത് (കുട്ടന്-27), കണിയംവെളി കെ. സജീവ് (41) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ 12.30നു തലപ്പലം കീഴമ്പാറ ഭാഗത്ത് മീനച്ചിലാറ്റിലേക്കുള്ള കൈത്തോട്ടില്‍ ടാങ്കര്‍ ലോറിയില്‍നിന്നു കക്കൂസ് മാലിന്യം തള്ളിയ ശേഷം കടന്നുകളയുകയായിരുന്നു. പോലീസ് ഇവരെ പിന്തുടര്ന്ന് പിടികൂടി. എസ്എച്ച്ഒ ബാബു സെബാസ്റ്റ്യന്‍, എസ്ഐ വി.വി. വിഷ്ണു, ഷാബുമോന് ജോസഫ്, സിപിഒമാരായ കെ.ആര്. ജിനു, ശ്യാം കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.