പാലാ: ഭക്ഷ്യ വിഷബാധ തടയുന്നതിന് താലൂക്കിലെ 23 പഞ്ചായത്തുകളിലെയും പാലാ, ഈരാറ്റുപേട്ട നഗരസഭയിലെയും സെക്രട്ടറിമാരുടെയും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെയും ഫുഡ് സേഫ്റ്റി ഓഫീസര്‍മാരുടെയും യോഗം വിളിച്ചു ചേര്‍ക്കാൻ താലൂക്ക് വികസന യോഗത്തിൽ തീരുമാനം.
എല്ലാ മാസവും നടത്തുന്ന പരിശോധനകളുടെ വിവരവും ഗുരുതര വീഴ്ച വരുത്തിയിട്ടുള്ള സ്ഥാപനങ്ങളുടെ വിവരവും താലൂക്ക് വികസന യോഗത്തിലും പത്രമാധ്യമങ്ങളിലൂടെ പൊതുജനങ്ങളെ അറിയിക്കാനും യോഗത്തില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആര്‍ഡിഒ നിര്‍ദേശം നൽകി.
താലൂക്ക് വികസന സമിതിയംഗം പീറ്റര്‍ പന്തലാനി അധ്യക്ഷത വഹിച്ചു. ആര്‍ഡിഒ ആര്. രാജേന്ദ്ര ബാബു, തഹിസില്‍ദാര്‍ സുനില്‍കുമാര്‍, ജോസുകുട്ടി പൂവേലിൽ, ജനപ്രതിനിധികള്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.