പൂഞ്ഞാർ: കുടുംബശ്രീ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ലിബർട്ടി ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി മീനച്ചിൽ ഈസ്റ്റ് അർബൻ ബാങ്കിൽ നടപ്പിലാക്കി.
ബാങ്ക് ചെയർമാൻ കെ.എഫ്. കുര്യൻ കളപ്പുരയ്ക്കൽപറമ്പിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൺ ബിന്ദു രാജപ്പന് പോളിസിരേഖ കൈമാറി പദ്ധതിയുടെ ഉദ്ഘാടനം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്യാലിൽ നിർവഹിച്ചു.
സിഇഒ എബിൻ എം. ഏബ്രഹാം, ലിബർട്ടി മാനേജർ റോബിൻ അലക്സ്, ഡിജിഎം ഏബ്രഹാം സെബാസ്റ്റ്യൻ, പഞ്ചായത്തംഗം അനിൽകുമാർ മഞ്ഞപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.