പാലാ: കെഎസ്ആർടിസി ഡിപ്പോകളില്‍ യാത്രക്കാരുടെ സൗകര്യര്‍ഥം ബസുകളുടെ ഷെഡ്യൂള്‍ സര്‍വീസ് വിവരങ്ങള്‍ അറിയിക്കാന്‍ ഡിജിറ്റല്‍ ഡിസ്പ്ലേ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് നിര്‍ദേശം.
ബസുകളുടെ സര്‍വീസ് സമയവും സംസ്ഥാനത്തിന്റെ വിവിധ ഡിപ്പോകളില്‍നിന്നു പാലാ, ഈരാറ്റുപേട്ട ഡിപ്പോകളിലൂടെ കടന്നുപോകുന്ന ബസുകളുടെ വിവരവും റദ്ദാക്കിയ വിവരങ്ങളും അറിയിക്കാന്‍ സംവിധാനം തയാറാക്കണമെന്ന് കഴിഞ്ഞദിവസം കൂടിയ താലൂക്ക് വികസനസമിതി യോഗം കെഎസ്ആര്‍ടിസി അധികൃതരോട് ആവശ്യപ്പെട്ടു. അടുത്ത മാസത്തെ യോഗത്തിന് മുന്‍പ് നടപ്പില്‍ വരുത്തണമെന്നാണ് നിര്‍ദേശം. സമിതിയംഗം പീറ്റര്‍ പന്തലാനിയാണ് നിര്‍ദ്ദേശം സമര്‍പ്പിച്ചത്.
പാലയില്‍നിന്നു രാത്രി പത്തിനും 10.30 ഇടയ്ക്ക് കോട്ടയത്തേയ്ക്കും 10നും 11നും ഇടയ്ക്ക് ഒരോ ബസുകള്‍ ഈരാറ്റുപേട്ട, പൂഞ്ഞാര്‍ ഭാഗത്തേക്കും സര്‍വീസ് നടത്തണമെന്ന് ആര്‍ഡിഒ നിര്‍ദേശിച്ചു.