പാലാക്കാട്: മീനച്ചില്‍ പഞ്ചായത്ത് 11-ാം വാര്‍ഡിലെ പാലാക്കാട് കുടിവെള്ള പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍.
നന്ദികാട്ട് ഭാഗത്തുള്ള കിണറ്റില്‍നിന്നു വെള്ളം പമ്പ് ചെയ്ത് ഒരു കിലോമീറ്ററിലധികം അകലെയുള്ള വട്ടോത്തുകുന്നേല്‍ ഭാഗത്തുള്ള ടാങ്കില്‍ വെള്ളം എത്തിച്ചാണ് ജലവിതരണം നടത്തുന്നത്. ഇതിനായി 30,000 ലിറ്റര്‍ സംവരണശേഷിയുള്ള ഓവര്‍ ഹെഡ് ടാങ്കിന്റെ നിര്‍മാണം പൂര്‍ത്തിയായി. ഒന്നേകാല്‍ കിലോമീറ്റര്‍ ദൂരം എച്ച്ഡി വിതരണ ലൈനുകളും സ്ഥാപിച്ചുകഴിഞ്ഞു. 125 കുടുംബങ്ങള്‍ക്ക് ഹൗസ് കണക്ഷന് നല്‍കിക്കഴിഞ്ഞു.
ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെംബര്‍ രാജേഷ് വാളിപ്ലാക്കല്‍ അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കിണര്‍ ആഴം വര്‍ധിപ്പിക്കുന്നതിനുവേണ്ടി കൂടുതല്‍ ഫണ്ട് കണ്ടെത്തേണ്ടതുണ്ടെന്നും അതുകൂടി കഴിയുമ്പോള്‍ അമ്പതോളം വീടുകളില്‍ കൂടി വാട്ടര്‍ കണക്ഷന് നല്കാന് കഴിയുമെന്നും ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍, പഞ്ചായത്തംഗം സാജോ പൂവത്താനി എന്നിവര്‍ അറിയിച്ചു.