എരുമേലി: എരുത്വാപുഴ മലവേടർ പട്ടികവർഗ കോളനിയിലെ ഗുണഭോക്താക്കൾക്കായി വിവിധ പദ്ധതികൾക്കുള്ള വിശദമായ പദ്ധതിരേഖയ്ക്ക് ജില്ലാതല വികസന സമിതി അംഗീകാരം നൽകി. അംബേദ്കർ സെറ്റിൽമെന്റ് വികസനപദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപയാണ് ചെലവിടുക.
പൊതുകിണർ ആഴം കൂട്ടി റിംഗ് ഇറക്കുന്നതിന് 1.94 ലക്ഷം, കോളനിയിലെ 23 വീടുകളോടു ചേർന്നുള്ള കിണറുകൾക്കു ചുറ്റുമതിൽ കെട്ടി സംരക്ഷിക്കുന്നതിന് 15.24 ലക്ഷം, നടപ്പാത കോൺക്രീറ്റ് ചെയ്യുന്നതിന് 6.97 ലക്ഷം, സംരക്ഷണഭിത്തി കെട്ടുന്നതിന് 50.73 ലക്ഷം, ഭവനനിർമാണത്തിന് 4.12 ലക്ഷം അടക്കമാണ് ഒരുകോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയിരിക്കുന്നത്.
സംസ്ഥാന നിർമിതി കേന്ദ്രമാണ് എസ്റ്റിമേറ്റ് തയാറാക്കി നൽകിയത്. പദ്ധതി നിർവഹണം കാഞ്ഞിരപ്പള്ളി ഐടിഡി പ്രോജക്ട് ഓഫീസിന്റെ മേൽനോട്ടത്തിലാണ്. ജില്ലാതല പട്ടിക ജാതി, പട്ടിക വർഗ വികസന സമിതി അധ്യക്ഷയുമായ കെ.വി. ബിന്ദുവിന്റെ അധ്യക്ഷതയിൽ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് അംഗീകാരമായത്. യോഗത്തിൽ കടനാട് പഞ്ചായത്തിലെ ചാത്തൻകുന്ന് മലവേടർ കോളനിയിൽ ഒരു കോടി രൂപ ചെലവിടുന്ന പദ്ധതികൾക്കും അംഗീകാരം ലഭിച്ചു.
ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, കടനാട് പഞ്ചായത്ത് പ്രസിഡന്റ് ഉഷ, എരുമേലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനുശ്രീ സാബു, എരുത്വാപുഴ വാർഡംഗം മറിയാമ്മ ജോസഫ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഗീത വർഗീസ്, ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു, ചാത്തൻകുന്ന്, എരുത്വാപ്പുഴ മലവേടർ കോളനികളിലെ ഊരുമൂപ്പന്മാരായ കെ.എൻ. മധു, കേളൻ ഗോപി എന്നിവർ യോഗത്തിൽ പങ്കെടുത്തു.