കാഞ്ഞിരപ്പള്ളി: പാറത്തോട് പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്ഥാനാര്‍ഥികളായി. സിപിഐയിലെ ജോസ്ന അന്ന ജോസാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. മിനി സാം വര്‍ഗീസാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി. കഴിഞ്ഞ തവണ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ഫിലോമിന ബേബി വാക്കയില്‍ ഇത്തവണ എസ്ഡിപിഐ സീറ്റില്‍ മത്സരിക്കും.
ഒന്‍പതാം വാര്‍ഡംഗമായ ജോളി തോമസ് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെത്തുടര്‍ന്ന് രാജിവച്ചതിനെ തുടര്‍ന്നാണ് വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
പഞ്ചായത്തില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് എല്‍ഡിഎഫ് ഭരിക്കുന്നത്. സിപിഎം-അഞ്ച്, കേരള കോണ്‍ഗ്രസ്-എം-അഞ്ച്, സിപിഐ-രണ്ട്, എസ്ഡിപിഐ-രണ്ട്, കേരള കോണ്‍ഗ്രസ്-രണ്ട്, കോണ്‍ഗ്രസ്-ഒന്ന്, സ്വത-ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില.
ഇന്ധനവില സെസ് പിൻവലിക്കണം
മുണ്ടക്കയം: പെട്രോളിനും ഡീസലിനും സംസ്ഥാന ബജറ്റിൽ ഏർപ്പെടുത്തിയ സെസ് പിൻവലിക്കണമെന്ന് കെടിയുസി-എം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിത്യോപയോഗ സാധനവില വർധനവിന് പുറമേ പെട്രോളിനും ഡീസലിനും ഏർപ്പെടുത്തുന്ന വിലവർധന സാധാരണക്കാർക്കും തൊഴിലാളികൾക്കും താങ്ങാവുന്നതിനും അപ്പുറമാണെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി. കേരള കോൺഗ്രസ്-എം മണ്ഡലം പ്രസിഡന്റ് ചാർലി കോശി യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനിയാച്ചൻ മൈലപ്ര അധ്യക്ഷത വഹിച്ചു. ജോസ് നടുപറമ്പിൽ, തങ്കച്ചൻ കാരക്കാട്ട്, ജോസ് കലൂർ, ചാക്കോ തുണിയംപ്ര, സനീഷ് പി. ഷാജി, മോളി ദേവസ്യ വാഴപ്പനാടി, ജോജോ തോണിപ്പാറ തുടങ്ങിയവർ പ്രസംഗിച്ചു.