പെരുവന്താനം: സെന്റ് ആന്റണീസ് കോളജിൽ കേരള സർക്കാർ എംപ്ലോയബിലിറ്റി സെന്ററിന്റെയും കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും സഹകരണത്തോടെ ജോബ് ഫെയർ സംഘടിപ്പിക്കും.
മാർച്ച് 11നു നടക്കുന്ന ജോബ് ഫെയറിൽ 30ലധികം കമ്പനികൾ പങ്കെടുക്കും. ഇതിനു മുന്നോടിയായുള്ള രജിസ്ട്രേഷൻ കാമ്പയിൻ 10നു രാവിലെ പത്തു മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെ സെന്റ് ആന്റണീസ് കോളജിൽ നടക്കും. ഉദ്യോഗാർഥികൾക്ക് നേരിട്ടെത്തി രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ ഫീസ് 250 രൂപ.
രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് ഇന്റർവ്യൂ, സ്കിൽസ്, കമ്യൂണിക്കേഷൻ സ്കിൽസ്, ഗ്രൂപ്പ് ഡിസ്കഷൻ എന്നിവയിൽ പരിശീലനം നൽകും. ഫിനാൻസ്, ബാങ്കിംഗ്, ഇൻഷ്വറൻസ്, ഓട്ടോമൊബൈൽ, ഹ്യൂമൻ റിസോഴ്സ്, ഐടി, മാർക്കറ്റിംഗ്, ഐടിഐ തുടങ്ങിയ മേഖലകളിലാണ് തൊഴിലവസരങ്ങളുള്ളത്. ഫോൺ: 9746712239, 0481-2563451.
പരീക്ഷാ മുന്നൊരുക്ക സെമിനാർ
മുണ്ടക്കയം: ഡി പോൾ പബ്ലിക് സ്കൂളിൽ വിദ്യാർഥികൾക്കായി രണ്ടു ദിവസത്തെ പരീക്ഷാ മുന്നൊരുക്ക ശില്പ സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ മൈൻഡ് കെയർ വിഭാഗവുമായി ചേർന്നാണ് ശില്പശാല സംഘടിപ്പിച്ചത്.
പരീക്ഷാഭയം ഉൾപ്പെടയുള്ള കാര്യങ്ങളിൽ വിദ്യാർഥികൾക്ക് മാർഗനിർദേശങ്ങൾ നൽകിയ മൈൻഡ് കെയറിൽനിന്നുള്ള വിദഗ്ധർ ആവശ്യമുള്ള വിദ്യാർഥികൾക്ക് വ്യക്തിഗത കൗൺസലിംഗ് സേവനവും ലഭ്യമാക്കി. സ്കൂൾ ഡയറക്ടർ ഫാ. വർഗീസ് പുളിക്കൻ വിസി, പ്രിൻസിപ്പൽ ജയിംസ്, മേരീക്വീൻസ് മൈൻഡ് കെയർ ഡയറക്ടർ ഫാ. തോമസ് മതിലകത്ത് സിഎംഐ തുടങ്ങിയവർ പങ്കെടുത്തു.