വടക്കഞ്ചേരി: പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ വടക്കഞ്ചേരി ലൂർദ്ദ്മാതാ ഫൊറോന ദേവാലയത്തിലെ ലൂർദ് മാതാവിന്റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും തിരുനാളിന് സമാപനമായി.
ഇന്നുരാവിലെ 6.30 ന് നടക്കുന്ന മരിച്ചവർക്കായുള്ള ദിവ്യബലിയോടെ നാല് ദിവസം നീണ്ടു നിന്ന തിരുനാൾ പരിപാടികൾക്ക് സമാപ്തിയാകും.
ഇടവകാംഗങ്ങളായ ഫാ. ജോജി വടക്കേക്കര, ഫാ. ടോം വടക്കേക്കര, ഫാ. ക്രിസ് കോയിക്കാട്ടിൽ, ഫാ. ആനന്ദ് അന്പൂക്കൻ എന്നീ വൈദികർ ദിവ്യബലിക്ക് കാർമ്മികരാകും.
വടക്കഞ്ചേരി ഇടവകയെ ഫൊറോനയായി ഉയർത്തപ്പെട്ടതിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളും തിരുനാളിനോടനുബന്ധിച്ച് നടന്നു. ഇന്നലെ വൈകീട്ട് നടന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്കും തുടർന്ന് ടൗണിൽ മുത്തുക്കുടകളും ബാന്റ് വാദ്യങ്ങളുമായി നടത്തിയ ആഘോഷമായ പ്രദക്ഷിണത്തിനും നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.
നെല്ലിയാന്പതി ഒൗർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ പള്ളി വികാരി ഫാ. കുര്യാക്കോസ് മാരിപ്പുറത്ത് തിരുനാൾ കുർബാനയ്ക്ക് മുഖ്യകാർമ്മികനായി.എംസി ബി എസ് കോഴിക്കോട് സിയോൻ പ്രൊവിൻസ് പ്രൊവിൻഷ്യാൾ ഫാ. മാത്യു ഓലിക്കൽ സന്ദേശം നൽകി.
ദേവാലയാങ്കണത്തിൽ മേള സംഗമവും കരിമരുന്ന് കലാപ്രകടനവും നടന്നു. വെള്ളിയാഴ്ച വൈകീട്ട് മംഗലംഡാം സെന്റ് സേവിയേഴ്സ് ഫൊറോന പള്ളി വികാരി ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ കൊടിയേറ്റ് നിർവഹിച്ചാണ് തിരുനാളിന് തുടക്കം കുറിച്ചത്. തുടർന്ന് ദീപാലങ്കാരം സ്വിച്ച് ഓണ് കർമവും നാസിക് ഡോൾ മേളവുമുണ്ടായി. ശനിയാഴ്ച വൈകീട്ട് രൂപം എഴുന്നള്ളിക്കലും ദിവ്യബലിയും നടന്നു. നവ വൈദികൻ ഫാ. റോഷിൻ പൊന്മണിശേരി എംസിബിഎസ് കാർമികത്വം വഹിച്ചു. പാലക്കുഴി പുഷ്പഗിരി ആശ്രമത്തിലെ ഫാ. ഷാബിൻ കാരക്കുന്നേൽ സിഎസ്ടി സന്ദേശം നൽകി.
രാത്രി ചെറുപുഷ്പം സ്കൂളിൽ തിരുവനന്തപുരം ട്രാക്സ് അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.