അഗളി: പ്രധാന തീർഥാടന കേന്ദ്രമായ ജെല്ലിപ്പാറ സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ വിശുദ്ധപത്രോസിന്റെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ആഘോഷങ്ങൾക്ക് കൊടിയേറി. ഇന്നലെ രാവിലെ എട്ടിന് ഇടവക വികാരി ഫാ. ജോണ് മരിയ വിയാനി ഒലക്കേങ്കിൽ തിരുനാൾ കൊടിയുയർത്തി വിശുദ്ധ കർമങ്ങൾക്ക് കർമികത്വം വഹിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് 4:30ന് അഗളി ഫാത്തിമ മാതാ ചർച്ച് വികാരി ഫാ. മാർട്ടിൻ ഏറ്റുമാനൂക്കാരന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന നൊവേന.7,8,9 തീയതികളിൽ ഉച്ചകഴിഞ്ഞു 4:30ന് നടക്കുന്ന തിരുനാൾ തിരു കർമങ്ങൾക്ക് ജെല്ലിപ്പാറ സെന്റ് ജോസഫ് മലങ്കര ചർച്ച് വികാരി ഫാ. ബിജു ഇടയാളകുടിയിൽ, മുക്കാലി സെന്റ് ജൂഡ് ചർച് വികാരി ഫാ. ഐൻസ്റ്റീൻ തൈപ്പറന്പിൽ, പാലക്കാട് സെന്റ് റാഫേൽ കത്തീഡ്രൽ അസി. വികാരി ഫാ. ടിറ്റോ കൊട്ടിയാനിക്കൽ എന്നിവർ മുഖ്യ കർമികത്വം വഹിക്കും.
വെള്ളിയാഴ്ച 6:30ന് ഇടവക ദിനാഘോഷവും കലാ സന്ധ്യയും.താവളം ഫെറോന വികാരി ഫാ. ജോമിസ് കുടകശേരിൽ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ ഏഴിന് വീടുകളിലേക്ക് അന്പ് എഴുന്നള്ളിക്കൽ. മൂന്നിന് ആഘോഷമായ വിശുദ്ധ കുർബാന, ലിദീഞ്ഞ്, നൊവേന . വടക്കൻചേരി ലൂർദ് മാതാ ഫൊറോന പള്ളി വികാരി ഫാ. ജയ്സണ് കൊള്ളന്നൂർ മുഖ്യകാർമികത്വം വഹിക്കും.
ചിറ്റടി മേരി ലാൻഡ് സെന്റ് ജോസഫ് ചർച്ച് വികാരി ഫാ. സജി വട്ടുകളത്തിൽ സന്ദേശം നൽകും.തുടർന്ന് കാൽവരി മൗണ്ട് കപ്പേളയിലേക്ക് വാദ്യ മേളങ്ങളോടെ പ്രദക്ഷിണവും ആകാശ വിസ്മയവും. ഞായറാഴ്ച രാവിലെ 10ന് ആഘോഷമായ തിരുനാൾ കുർബാന. ജീസസ് ഫ്രറ്റേനിറ്റി സ്റ്റേറ്റ് ഡയറക്ടർ ഫാ. മാർട്ടിൻ തട്ടിൽ തിരുനാൾ കർമങ്ങൾക്ക് മുഖ്യ കാർമികത്വം വഹിക്കും. ആസോ ഡയറക്ടർ ഫാ. ഡേവിസ് തട്ടിൽ സിഎംഐ തിരുനാൾ സന്ദേശം നൽകും.തുടർന്ന് മൗണ്ട് കാർമൽ ഹൈസ്കൂൾ ജംഗ്ഷനിലേക്ക് പ്രദക്ഷിണം സ്നേഹവിരുന്ന്. തിങ്കൾ രാവിലെ മരിച്ചവർക്ക് വേണ്ടിയുള്ള വിശുദ്ധ കുർബാന സെമിത്തേരിയിൽ ഒപ്പീസ്.
ഇടവക വികാരി ഫാ. ജോണ് മരിയ വിയാനി ഒലക്കേങ്കൽ, അസി. വികാരി ഫാ. ഹെൽബിൻ മീന്പള്ളിൽ, തിരുനാൾ കണ്വീനർമാരായ സാബു ചാലാലിക്കൽ, വിപിൻ ഏട്ടിയാട്ടുപറന്പിൽ കൈക്കാരൻമാരായ ബേബി കണംകൊന്പിൽ, സോജൻ കൊരണ്ടക്കാട്ട് എന്നിവർ നേതൃത്വം നൽകും.