കോയന്പത്തൂർ : കുനിയമുത്തൂർ സെന്റ് മാർക്സ് ഇടവക ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ മർക്കോസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും 44-ാം സംയുക്ത തിരുനാൾ നാലു മുതൽ 13 വരെ ആഘോഷിക്കുന്നു.
ഇന്നലെ രാവിലെ 8.30ന് രാമനാഥപുരം രൂപത ബിഷപ് മാർ പോൾ ആലപ്പാട്ട് തിരുനാളിന് കൊടിയേറ്റി, ആഘോഷമായ വിശുദ്ധ കുർബാന അർപ്പിച്ചു. ഇന്ന് വൈകുന്നേരം 5.30ന് ആരാധനയും തുടർന്ന് ആറു മണിക്ക് വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന എന്നിവയ്ക്ക് ഫാ.ടോമി പുന്നത്താനത്ത് കാർമികത്വം വഹിക്കും.
ഏഴിന് വൈകീട്ട് 5.30ന് ആരാധനയും തുടർന്ന് ആറ് മണിക്ക് ഫാ.തോമസ് ഉഴത്തുവാൽ ഒഎഫ്എം വിശുദ്ധ കുർബാന അർപ്പിക്കും.
13ന് തിങ്കളാഴ്ച വൈകുന്നേരം ആറുമണിക്ക് മരിച്ചവർക്കുവേണ്ടിയുള്ള റാസ കുർബാനയ്ക്ക് ഫാ.മാർട്ടിൻ പട്ടരുമഠം, ഫാ. അമൽ പാലാട്ടി, ഫാ. ജോണ്സണ് വലിയപാടത്ത് എന്നിവർ കാർമികരാവും.
ഇടവക വികാരി ഫാ.ജെയ്സണ്‍ ചോതിരക്കോട്ടിന്റെയും കൈക്കാരന്മാരായ ലോനച്ചൻ ആലപ്പാട്ട്, ടോമി ഒലക്കേങ്കിൽ, തിരുനാൾ കമ്മിറ്റി കണ്‍വീനർ കെ.എൽ.സെബാസ്റ്റ്യൻ എന്നിവരുടെയും നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ച് വിപുലമായ ക്രമീകരണങ്ങളാണ് തിരുനാളിന് ഒരുക്കിയിരിക്കുന്നത്.