പാലക്കാട് : രണ്ടാം വർഷ പ്രായോഗിക പരീക്ഷയ്ക്കിടക്കുള്ള സിഇ മോണിറ്ററിംഗിനുള്ള ക്ലസ്റ്റർ പരിശീലനം മാറ്റിവയ്ക്കണമെന്ന് എയ്ഡഡ് ഹയർ സെക്കന്ററി ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കണ്വെൻഷൻ ആവശ്യപ്പെട്ടു.
ആദ്യം ഈമാസം പത്തിനായിരുന്നു നിശ്ചയിച്ചിരുന്നത്. പിന്നീട് അത് എട്ടിലേക്ക് മാറ്റി. പ്രായോഗിക പരീക്ഷകൾ നടത്താൻ മറ്റു സ്കൂളുകളിൽ പോകുന്ന അധ്യാപകർ പത്താം തീയതിയിലെ പരീക്ഷകൾ മാറ്റിവച്ചപ്പോഴാണ് ക്ലസ്റ്റർ മാറ്റിയത് അറിയുന്നത്. ഇനി വീണ്ടും പരീക്ഷകൾ മാറ്റിവയ്ക്കേണ്ട അവസ്ഥയിലാണ് അധ്യാപകർ എന്നും അടിക്കടിയുള്ള പരീക്ഷ മാറ്റിവയ്ക്കൽ കുട്ടികളെ സമ്മർദ്ദത്തിലാക്കുമെന്നും കണ്വൻഷൻ ചൂണ്ടിക്കാട്ടി. എഎച്ച്എസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.സി.എം. മാത്യു കല്ലടിക്കോട് കണ്വൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സജു ടി.വർഗീസ് അധ്യക്ഷത വഹിച്ചു.
പി.ആർ. രാകേഷ്കുമാർ, തോമസ് ടി.കുരുവിള, ഐ.എം. സാജിദ്, കെ.എം. റണ്‍ധീർ എന്നിവർ പ്രസംഗിച്ചു.