കാസര്‍ഗോഡ്: കേരള-കര്‍ണാടക സര്‍ക്കാറുകളുടെ സംയുക്ത സംരംഭമായി സഹകരണ മേഖലയില്‍ മംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാംപ്കോ സുവര്‍ണ ജൂബിലി ആഘോഷം കര്‍ണാടക പുത്തൂരില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഉദ്ഘാടനം ചെയ്യും. 11ന് ഉച്ചതിരിഞ്ഞ് രണ്ടിനു തെംകില വിവേകാനന്ദ സ്കൂള്‍ മൈതാനത്ത് നടക്കുന്ന പരിപാടിയില്‍ സഹകാരികള്‍ ഉള്‍പ്പെടെ പ്രമുഖ വ്യക്തികള്‍ സംബന്ധിക്കും.
കാംകോ അംഗങ്ങളുള്‍പ്പെടെ ഒരു ലക്ഷത്തോളം പേര് ആഘോഷപരിപാടിയില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതോടൊപ്പം പുത്തൂര്‍ എംടി റോഡില്‍ ഒരേക്കര്‍ സ്ഥലത്ത് സജ്ജമാക്കുന്ന കാംകോ അഗ്രിമാളിന്റെ ശിലാസ്ഥാപനം, ഭദ്രാവതിയില്‍ പുതുതായി പണിത കെട്ടിട ഉദ്ഘാടനം, പുതുതായി വിപണിയിലിറക്കുന്ന "കല്പ' വെളിച്ചെണ്ണ ഉദ്ഘാടനം എന്നിവ അദ്ദേഹം ഓണ്‍ലൈനായി നിര്‍വഹിക്കും.
ആഘോഷപരിപാടിയുടെ ഭാഗമായി ഫെബ്രുവരി 10 മുതല്‍ 12 വരെ പുത്തൂര്‍ നെഹ്റു നഗറിലുള്ള വിവേകാനന്ദ കോളജ് മൈതാനിയില്‍ കൃഷി യന്ത്രമേള സംഘടിപ്പിക്കും. കേന്ദ്രകൃഷി സഹമന്ത്രി ശോഭ കന്തലാജെ 10ന് രാവിലെ മേള ഉദ്ഘാടനം ചെയ്യും. വിവേകാനന്ദ എന്‍ജിനിയറിംഗ് കോളജ്, ധര്‍മസ്ഥല ആസ്ഥാനമായ അടയ്ക്ക ഗവേഷണ വികസന ഫൗണ്ടേഷന് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് യന്ത്രമേള നടത്തുന്നത്.
ഇതിന്റെ ഭാഗമായി സാധാരണക്കാര്‍ക്കായി കുറഞ്ഞ ചെലവില്‍ വീടുണ്ടാക്കാന്‍ ഉപകരിക്കുന്ന സാങ്കേതിക വിദ്യ- സ്വപ്നഭവന പദ്ധതി-സന്ദര്‍ശകര്‍ക്ക് പരിചയപ്പെടുത്തും. വിവിധ മേഖലയിലെ വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാറുകളും ശില്പശാലകളും മൂന്നു ദിവസങ്ങളിലും ഉണ്ടായിരി ക്കും. വിദേശരാജ്യങ്ങളിലും സ്വദേശത്തുമായി വികസിപ്പി ച്ചെടുത്ത കാര്‍ഷിക യന്ത്ര ങ്ങളും ഉപകരണങ്ങളും പ്രദര്‍ശനത്തിന്റെ ഭാഗമായി സജ്ജമാക്കിയിട്ടുണ്ട്. വിവിധ വിഭാഗങ്ങളിലായി 300 ഓളം വില്പനശാലകളാണ് പ്രദര്‍ശനവേളയില്‍ ഒരുക്കിയിട്ടുള്ളത്.
അടയ്ക്കാവില കൂപ്പുകുത്തി പതിനായിരക്കണക്കിന് കര്‍ഷ കര് ആത്മഹത്യയുടെ വക്കിലെത്തിയ സാഹചര്യത്തിലാണ് കാംപ്കൊ നിലവില്‍ വന്നത്. 1973 ജൂലൈ 11ന് പ്രവര്‍ത്തനം തുടങ്ങിയ ഈ ബഹു സംസ്ഥാന സഹകരണ സ്ഥാപനത്തിന് ജീവവായു പകര്‍ന്നത് സഹകരണരംഗ ത്തെ അതികായനായിരുന്ന വാരണാസി സുബ്രായഭട്ടാണ്.
രാജ്യത്തെ പ്രമുഖ സഹകരണ സ്ഥാപനങ്ങളിലൊന്നായി ഈ സ്ഥാപനം മാറിയിട്ടുണ്ട്.പത്രസമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് എസ്.എന്‍.ഖണ്ഡിഗെ, ബി.ജയറാം സരളായ, ഡോ. ജയപ്രകാശ് നാരായണ, കെ.രാധാകൃഷ്ണന്, രവികൃഷ്ണ ഡി.കല്ലാജെ, സതീശ് കോങ്ങോട്ട്, കെ. അജിത്, ജി.ഗിരീഷ് എന്നിവര്‍ സംബന്ധിച്ചു.