കരിവേടകം: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ജില്ലയ്ക്കു വേണ്ടി നടോടി നൃത്തത്തില്‍ എ ഗ്രേഡും കയികമേളയിൽ ടെന്നിസില്‍ മൂന്നാം സ്ഥാനവും ബാഡ്മിന്റണില്‍ നാലാം സ്ഥാനവും നേടിയ പുണ്യ കൃഷ്ണന്, സംസ്ഥാന സ്കൂള്‍ നീന്തല്‍ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ അഭിഷേക് ബാബു, സബ് ജില്ല തലത്തില്‍ ഭരതനാട്യത്തില്‍ എ ഗ്രേഡ് നേടിയ അമൃത ഹരി എന്നിവരെ ചുഴുപ്പ് സംസ്ക്കാരിക കൂട്ടായ്മ അനുമോദിച്ചു. സംവിധായകന് വിനു കോളിച്ചാല്‍ ഉദ്ഘാടനം ചെയ്തു. ഹൊസ്ദുര്‍ഗ് എസ്ഐ സി.ബി.നാരായണന് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ലിസി തോമസ്, ജോസഫ് പാറത്തട്ടേല്‍, സി.എന്‍.മഞ്ജുഷ, സുപ്രിയ അജിത്, പി.സുകുമാരന്‍, കെ.ബാലകൃഷ്ണന്, കെ.ആര്.ബിനു എന്നിവര്‍ പ്രസംഗിച്ചു.
കെപിപിഎ
ജില്ലാസമ്മേളനം
കാഞ്ഞങ്ങാട്: കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്സ് അസോസിയേഷന് ജില്ലാസമ്മേളനം കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നാളെ രാവിലെ ഒമ്പതിന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റഗം ടി.സതീശന് ഉദ്ഘാടനം ചെയ്യും.