രാജപുരം: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് കളളാര്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം കള്ളാര്‍ അനുഗ്രഹ ഓഡിറ്റോറിയത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് പി.സി.പ്രസന്ന ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ.ജെ.ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു. ഫിലിപ്പ് ലൂക്കോസ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ടി.പി.ഏബ്രഹാം വരവു ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന കൗണ്‍സിലര്‍ എം.വി.സരോജിനി, ബ്ലോക്ക് പ്രസിഡന്റ് പി.ജെ.ജോണ്‍, സെക്രട്ടറി പി.വി.ശ്രീധരന്, എ.എ.ലൂക്ക, എം.എം.കുര്യന്, സന്തോഷ് ജോസഫ്, എ.ബാലചന്ദ്രന്, എ.ടി.ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.
മുതിര്‍ന്ന അംഗമായ പി.യു.ജോസഫ് ഉള്ളാട്ടിലിനെ എം.എ.തോമസ് ഷാള്‍ അണിയിച്ച് ആദരിച്ചു. ഭാരവാഹികള്‍: എ.ജെ.ആന്‍ഡ്രൂസ് (പ്രസിഡന്റ്), ഫിലിപ്പ് ലൂക്കോസ് (സെക്രട്ടറി), ടി.പി.ഏബ്രഹാം (ട്രഷറര്‍).
മുതിര്‍ന്ന അംഗമായ പി.യു.ജോസഫ് ഉള്ളാട്ടിലിനെ എം.എ.തോമസ് ഷാള്‍ അണിയിച്ച് ആദരിച്ചു. ഭാരവാഹികള്‍: എ.ജെ.ആന്‍ഡ്രൂസ് (പ്രസിഡന്റ്), ഫിലിപ്പ് ലൂക്കോസ് (സെക്രട്ടറി), ടി.പി.ഏബ്രഹാം (ട്രഷറര്‍).