കാസര്‍ഗോഡ്: കൊളത്തൂര്‍ വില്ലേജില്‍ ഏഴേക്കര്‍ സര്‍ക്കാര്‍ ഭൂമികേന്ദ്ര പൊതുമേഖല സ്ഥാപനമായ സെന്‍ട്രല്‍ വെയര്‍ ഹൗസിംഗ് കോര്പറേഷന് 30 വര്‍ഷത്തെ പാട്ട വ്യവസ്ഥയില്‍ ഗോഡൗണ്‍ നിര്‍മാണത്തിനായി കൈമാറി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ സ്വാഗത് ഭണ്ഡാരി ഭൂമി കൈമാറിയത്. സെന്‍ട്രല്‍ വെയര്‍ ഹൗസിംഗ് കോര്പറേഷന് ഡയറക്ടര്‍ കെ.വി. പ്രദീപ്കുമാറും റീജിയണല്‍ മാനേജര്‍ ബി.ആര്.മനീഷും ഏറ്റുവാങ്ങി. എഡിഎം എ.കെ.രാമേന്ദ്രന്, ഡെപ്യൂട്ടി കളക്ടര്‍ (എല്‍ആര്‍) ജഗിപോള്, കാസര്‍ഗോഡ് താലൂക് തഹസില്‍ദര്‍ കെ.എ.സാദിഖ് പാഷ, കൊളത്തൂര്‍ വില്ലജ് ഓഫീസര്‍ ശശി, സെന്‍ട്രല്‍ വെയര്‍ ഹൗസിംഗ് കോര്പറേഷന് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ഷാജന് ഭാസ്കരന് എന്നിവര്‍ പങ്കെടുത്തു.
20 കോടി രൂപയോളം ചെലവില്‍ നിര്‍മിക്കുന്ന വെയര്‍ഹൗസിനു 1,86,000 വിസ്തീര്‍ണം ഉണ്ടാകും. കര്‍ഷകര്‍ക്ക് 30 ശതമാനവും കോ-ഓപ്പറേറ്റീവ് സെക്ടര്ക്കു 10 ശതമാനവും വാടകയിനത്തില്‍ കിഴിവ് സെന്‍ട്രല്‍ വെയര്‍ ഹൗസിംഗ് കോര്പറേഷന് നല്‍കും. കച്ചവടക്കാര്‍, ചെറുകിട വ്യാപാരികള്‍, വ്യവസായ സ്ഥാപനങ്ങള്‍, പൊതുമേഖലസ്ഥാപനങ്ങള്‍ സിവില്‍സപ്ലൈസ് കോര്പറേഷന്, ബീവറേജ്സ് കോര്പറേഷന്, മെഡിക്കല്‍ സപ്ലൈസ് കോര്പറേഷന്, ഫുഡ് കോര്പറേഷന്, തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് മിതമായ നിരക്കില്‍ സംഭരണ സൗകര്യം നല്‍കുക എന്നുള്ളതാണ് ഈ പുതിയ സംരഭം ലക്ഷ്യമിടുന്നത്.