ആലക്കോട്: ആലക്കോട് സെന്റ മേരീസ് ഫൊറോന ദേവാലയത്തിന്റെ നേതൃത്വത്തിലുള്ള മേരി മാതാ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സെൻറ് ആന്റണീസ് ലാബിന്റെ സഹകരണത്തോടെ സൗജന്യ ഷുഗർ, പ്രഷർ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ട്രസ്റ്റ് പ്രസിഡന്റ് ഫാ. ഇമ്മാനുവൽ ആട്ടേൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോ.ബിജോയ് മാത്യു രോഗികളെ പരിശോധിച്ചു.
റോബിൻ താരാമംഗലം, കിരൺ മുള്ളൻമടക്കൽ, സോഫിയ, സജി ഇല്ലിക്കമുറി തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
വിദ്യാർഥികൾ
കേശദാനം നടത്തി
ചപ്പാരപ്പടവ്: ചപ്പാരപ്പടവ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ കീഴിൽ സമരിറ്റൻ പാലിയേറ്റിവ് കെയറിന്റെയും എസ്ഇഎസ് കോളജ് ശ്രീകണ്ഠപുരം, അൽഫോൻസാ ഇംഗ്ലീഷ് മീഡിയം സ്കൂൾ കീഴ്പള്ളിയുടെയും സഹകരണത്തോടെ കേശദാന ക്യാമ്പ് നടത്തി. വിദ്യാർഥികളും രക്ഷിതാക്കളും കേശം ദാനം ചെയ്തു. പ്രഫ. വി.ഡി. ജോസഫ് ഉദ്ഘടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡന്റ് സി.എം. ഹംസ തടിക്കടവ് അധ്യക്ഷത വഹിച്ചു. ഫാ. ബിനു പൈന്പള്ളിയിൽ മുഖ്യാതിഥിയായിരുന്നു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ. അനിത, കെ.വി. ശശിധരൻ, ഡോ. സുനിത ജോസഫ്, ഡോ. കെ.ജെ. ലില്ലി, വിചിത്ര വിനോദ്, കെ.പി. മുഹമ്മദ് അൻവർ എന്നിവർ പ്രസംഗിച്ചു.