മാതമംഗലം: മാതമംഗലത്ത് കള്ളുഷാപ്പിൽ കയറി പണമടങ്ങിയ ബാഗ് കവർന്ന മോഷ്ടാവ് അറസ്റ്റിൽ. നാഗർകോവിൽ ആളൂർ അമ്മൻകോവിൽ സ്വദേശി ശിവകുമാറിനെ (38)യാണ് പെരിങ്ങോം എസ്.ഐ. റെജിമോനും സംഘവും അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 14ന് രാത്രി മാതമംഗലം ടൗണിന് സമീപത്തെ കള്ള് ഷാപ്പ് കുത്തി തുറന്ന് അകത്ത് കയറിയ മോഷ്ടാവ് മേശയിലെ ബാഗിൽ സൂക്ഷിച്ച 3,000 രൂപയുമായി കടന്നു കളയുകയായിരുന്നു. കള്ള് ഷാപ്പ് ജീവനക്കാരൻ പേരൂൽ സ്വദേശി കണാരം വീട്ടിൽ ശശിധരന്റെ പരാതിയിൽ കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെ പിടികൂടിയത്. പ്രതി അടക്കാമോഷണവും മറ്റും നടത്തി ഒളിവിൽ കഴിയുകയായിരുന്നു.
അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.