മട്ടന്നൂർ: സംസ്ഥാന സബ് ജൂനിയർ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളവും പെൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാടും ചാമ്പ്യൻമാരായി. ആൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാട് രണ്ടാം സ്ഥാനവും കോട്ടയം മൂന്നാം സ്ഥാനവും നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളം രണ്ടാം സ്ഥാനവും കോട്ടയം മൂന്നാം സ്ഥാനവും നേടി.
ഇരു വിഭാഗങ്ങളിലും കണ്ണൂർ നാലാം സ്ഥാനം നേടി. നഗരസഭാ ചെയർമാൻ എൻ.ഷാജിത്ത് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു. മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ.സുഗതൻ, സ്പോർട്സ് കൗൺസിൽ സെക്രട്ടറി ഷിനിത്ത് പാട്യം, കൗൺസിലർമാരായ പി.പി.ജലീൽ, സി.ശ്രീലത, കെ.വി.പ്രശാന്ത്, വി.എൻ.മുഹമ്മദ്, ത്രോബോൾ അസോസിയേഷൻ ട്രഷറർ എം. ഷംസുദ്ദിൻ, എം.കെ. ഇസ്മായിൽ ഹാജി,എ.കെ.സതീശൻ തുടങ്ങിയവർ പ്രസംഗിച്ചു.