ഗൂഡല്ലൂർ: നീലഗിരിയിൽ പച്ചത്തേയില വില മോണിറ്ററിംഗ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ജില്ലാ കളക്ടർ അധ്യക്ഷനായ കമ്മിറ്റിയിൽ നീലഗിരി ബോട്ട് ലീഫ് ടീ മാനുഫാക്ചററേഴ്സ് അസോസിയേഷൻ സെക്രട്ടറി കെ. കുമാർ, നീലഗിരി മൈക്രോ ആൻഡ് സ്മോൾ ടീ ഗ്രോവേഴ്സ് ആൻഡ് ഫാർമേഴ്സ് ഡവലപ്മെന്റ് സൊസൈറ്റി പ്രസിഡന്റ് ആർ. ധർമൻ, ദി യുണൈറ്റഡ് നീലഗിരി ടീ എസ്റ്റേറ്റിലെ ഡി.എസ്. പ്രീതം, ഫെഡറേഷൻ ഓഫ് സ്മോൾ ടീ ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഷാജി ചെളിവയൽ, പാരി അഗ്രോ ഇൻഡസ്ട്രീസ് അസിസ്റ്റന്റ് ജനറൽ മാനേജർ ആമിർ അസ്ഗർ ഖാൻ, ഇൻഡോ സെർവ് അസിസ്റ്റന്റ് ഡയറക്ടർ എന്നിവർ അംഗങ്ങളാണ്.
ടീ ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ഫാൽകുൻ ബാനർജിയാണ് മെംബർ സെക്രട്ടറി. കോവിഡിനുശേഷം ടീ ബോർഡ് പച്ചത്തേയില വില മോണിറ്ററിംഗ് കമ്മിറ്റി പുനഃസംഘടിപ്പിച്ചിരുന്നില്ല. ഇത് പ്രതിഷേധത്തിനു ഇടയാക്കിയിരുന്നു.
ബൈക്ക് മോഷണം പോയി
ഗൂഡല്ലൂർ:ബസ് സ്റ്റാൻഡിന് സമീപം പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയി.
ടിഎൻഎസ്ടിസി ഡിപ്പോയിലെ കണ്ടക്ടർ ഗൂഡല്ലൂർ മങ്കുഴി ഉദയകുമാറിന്റെ ബൈക്കാണ് മോഷണം പോയത്. പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.