നീലിമംഗലം: മഞ്ഞനിക്കര തീർഥാടകർക്ക് നീലിമംഗലം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ സ്വീകരണം നൽകും.
ഏഴിന് ഉച്ചയോടെ നേർച്ചസദ്യക്കുള്ള കറിക്ക് വെട്ടു ആരംഭിക്കും. രാത്രി ഏഴിനു പള്ളിയിലെ കെടാവിളക്കിൽനിന്നു ചെന്പടുപ്പിലേക്കു തീ പകരുന്നതോടെ നേർച്ചസദ്യക്കുള്ള പാചകം ആരംഭിക്കും. എട്ടിനു രാവിലെ ആറിനു ഗാന്ധിനഗറിൽ നഗരസഭയുടെയും പള്ളിയുടെയും നേതൃത്വത്തിൽ തീർഥാടകരെ സ്വീകരിച്ചു പള്ളിയിലേക്ക് ആനയിക്കും. രാവിലെ 7.30നു ഫാ. റെജി കച്ചേരിക്കുഴിയിലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന. തുടർന്നു തീർഥാടകർ പള്ളിയിലും സമീപപ്രദേശങ്ങളിലെ നാനാജാതി മതസ്ഥരുടെയും ഇടവകക്കാരുടെയും ഭവനങ്ങളിലുമായി വിശ്രമം. രാവിലെ 11നു ആരംഭിക്കുന്ന നേർച്ചസദ്യയെത്തുടർന്ന് ഉച്ചകഴിഞ്ഞ് രണ്ടിനു പള്ളിയിലെ പ്രാർഥനക്കുശേഷം തീർഥാടകർ കോട്ടയം സിംഹാസന പള്ളിയിലേക്കു പോകും. 1958 മുതൽ തുടർച്ചയായി എല്ലാവർഷവും തീർഥാടകർക്കു പള്ളിയിൽ സ്വീകരണവും നേർച്ച സദ്യയും നൽകിവരുന്നു.
വികാരിമാരായ ഫാ. മനോജ് സ്കറിയ വാളംപറന്പിൽ, ഫാ. എബി ജോണ്‍ കുറിച്ചിമലയിൽ, സ്വീകരണ കമ്മിറ്റി കണ്‍വീനർമാരായ കെ.കെ. ഐപ്പ്, പി.എം. മാത്യു, സെക്രട്ടറി ജെറിൻ കുര്യൻ, പി.എം. കുര്യാക്കോസ്, പി.വി. മാത്യു, സി.സി. വിജു എന്നിവർ നേതൃത്വം നൽകും.