പാറശാല: കൊല്ലയില്‍ പഞ്ചായത്ത് ഹരിതകര്‍മസേനയ്ക്ക് മികച്ച സേവനത്തിനുള്ള തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പുരസ്കാരം സമ്മാനിച്ചു.
എറണാകുളം മറൈൻഡ്രൈ വിൽ നടന്നുവരുന്ന മാലിന്യസംസ്കരണ നൂതന സാങ്കേതികവിദ്യ ഗ്ലോബല്‍ എക്സ്പോയില്‍ തദ്ദേശസ്വയംഭരണ മന്ത്രി എം. ബി. രാജേഷ്, വ്യവസായ മന്ത്രി പി. രാജീവ് എന്നിവര്‍ ചേര്‍ന്ന് പുരസ്കാരം സമ്മാനിച്ചു. കഴിഞ്ഞ വര്‍ഷം ഏറ്റവും മാതൃകപരമായി ശുചിത്വ മാലിന്യ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയതിനാണ് പുരസ്കാരം നല്‍കിയത്.
കൊല്ലയില്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.എസ്. നവനീത് കുമാര്‍, പഞ്ചായത്ത് സെക്രട്ടറി എസ്. ഒ. ഷാജികുമാര്‍, വൈസ് പ്രസിഡന്റ് എസ്. സന്ധ്യ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് ജി. ബൈജു, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് എന്‍.വി. ഷൈന്ശ്യാം, അസിസ്റ്റന്റ് സെക്രട്ടറി എസ്. അശോക് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. പ്രഭാസുതന്‍, ശുചിത്വമിഷന് റിസോഴ്സ് പേഴ്സണ്‍ രജിത, ഹരിത കര്‍മസേന കണ്‍സോഷ്യം പ്രസിഡന്റ് ഡി.മിനി, സെക്രട്ടറി ടി. സജിത എന്നിവര്‍ ചേര്‍ന്ന് പുരസ്കാരം മന്ത്രിമാരില്‍നിന്നു ഏറ്റുവാങ്ങി.