തിരുവമ്പാടി :വേനപ്പാറ ഹോളി ഫാമിലി ഇടവകയിലെ എകെസിസി, മാതൃവേദി, മെഷ്യൻ ലീഗ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ കാസർകോട് സാമൂഹിക വിരുദ്ധൻ ബൈബിൾ കത്തിച്ചതിൽ പ്രതിഷേധിച്ച് റാലി നടത്തി.
പ്രതിഷേധ റാലി ഇടവക വികാരി ഫാ. സൈമൺ കിഴക്കേക്കുന്നേൽ ഉദ്ഘാടനം ചെയ്തു.കെസിവൈഎം രൂപത പ്രസിഡന്റ് അഭിലാഷ് കുടിപാറ, സെക്രട്ടറി ജസ്റ്റിൻ തൂമുള്ളിൽ , മേഖലാ പ്രസിഡന്റ് അജിത്ത് ചക്കുന്നുംപുറത്ത് ,യൂണിറ്റ് പ്രസിഡന്റ് അനീഷ് കീഴെത്ത്, ജെയിംസ് നെടുങ്കല്ലേൽ ,സിബി പൊട്ടംപ്ലാക്കൽ,റോസമ്മ ജോയി തറപ്പിൽ ,സജി മാപ്പിള പറമ്പിൽ എന്നിവർ പ്രസംഗിച്ചു .
പാറോപ്പടി : ക്രൈസ്തവ വിശ്വാസികൾക്ക് അതിവിശുദ്ധമായ ബൈബിൾ കത്തിക്കുകയും അത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രദർശിപ്പിക്കുകയും ചെയ്തതിനെതിരേ സെന്റ് ആന്റണീസ് ഫൊറോന ചർച്ച് പാറോപ്പടി ഇടവക വിശ്വാസികൾ കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ വിവിധ ആത്മീയ സംഘടനകളുടെ സഹകരണത്തോടെ പ്രതിഷേധ ജാഥ നടത്തി.
8.45 ന് പാറോപ്പടി പള്ളിമുറ്റത്ത് നിന്ന് ആരംഭിച്ച മൗനജാഥ എൻജിയോ കോർട്ടേഴ്സ് വരെ പോയി തിരിച്ചു വന്ന് പള്ളിമുറ്റത്ത് സമാപിച്ചു.
പാറോപ്പടി ഫൊറോന വികാരിയും, കത്തോലിക്ക കോൺഗ്രസ് ഫൊറോന ഡയറക്ടറുമായ റവ. ഫാ. ഷിബു കളരിക്കൽ, കത്തോലിക്കാ കോൺഗ്രസ് ഫൊറോന പ്രസിഡന്റ് ചാക്കോച്ചൻ കാട്ടാംകോട്ടിൽ, യൂണിറ്റ് പ്രസിഡന്റ് ജോളി ചേന്നാട്ട്, സെക്രട്ടറി, എബ്രഹാം ചൂരപൈക, രൂപത പ്രതിനിധി ഡേവിഡ് ആക്കപ്പടി, ട്രഷറർ സണ്ണി കട്ടക്കയം, യൂണിറ്റ് എക്സിക്യൂട്ടീവ് മെമ്പർ ജോസ് കാഞ്ഞാപ്പിള്ളി എന്നിവർ ജാഥക്ക് നേതൃത്വം നൽകി.