കടുത്തുരുത്തി: കുറുപ്പന്തറ സെന്റ് സേവ്യേഴ്സ് വിഎച്ച്എസ്എസില്‍ നടത്തിയ ക്വിസ് മത്സരം വിദ്യാര്‍ഥികള്‍ക്ക് ആവേശമായി. ഒരു വര്‍ഷമായി നടത്തിവന്ന സ്കൂള്‍തല ക്വിസ് പ്രോഗ്രാമിന്റെ സമാപനമായിട്ടാണ് മെഗാ ഫൈനല്‍ മത്സരം സംഘടിപ്പിച്ചത്. ഫൈനല്‍ റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് പത്ത് ടീമുകളായിരുന്നു. മത്സരജേതാക്കള്‍ക്ക് കാഷ് അവാര്‍ഡും മെമെന്റോയും നൽകി. മത്സരത്തില്‍ പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും പ്രോത്സാഹന സമ്മാനവും നല്കി.
പാലാ രൂപത കോര്‍പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സി സെക്രട്ടറി ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം ജേതാക്കള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു. യോഗത്തില്‍ നവീകരിച്ച ഹൈസ്കൂള്‍ സയന്‍സ് ലാബിന്റെ ഉദ്ഘാടനവും എംഎല്‍എ ഫണ്ടില്‍നിന്ന് അനുവദിച്ച ടോയ്ലറ്റ് ബ്ലോക്ക് ഉദ്ഘാടനവും നടന്നു. സ്കൂള്‍ മാനേജര്‍ ഫാ. ഏബ്രാഹം കുപ്പപുഴയ്ക്കല്‍ അധ്യക്ഷത വഹിച്ചു. എംഎല്‍എ ഫണ്ടില്‍നിന്നു 10 ലക്ഷം രൂപ അനുവദിച്ചു നിര്‍മിച്ച ടോയ്ലറ്റ് ബ്ലോക്ക് ഉദ്ഘാടനം മോന്‍സ് ജോസഫ് എംഎല്‍എയും ഹൈസ്കൂള്‍ കുട്ടികള്‍ക്കായി നവീകരിച്ച സയന്‍സ് ലാബിന്റെ ഉദ്ഘാടനം ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറവും നിര്‍വഹിച്ചു.
ഫാ. ഏബ്രഹാം കുപ്പപുഴയ്ക്കല്‍ വെഞ്ചരിപ്പ് നിര്‍വഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ. മൈക്കിള്‍ ചാത്തംകുന്നേല്‍, പിടിഎ പ്രസിഡന്റ് ജോര്‍ജുകുട്ടി കാറുകുളം, മാഞ്ഞൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് സി.എം. ജോര്‍ജ്, പ്രിന്‍സിപ്പല്‍ അനൂപ് കെ. സെബാസ്റ്റ്യന്‍, ഹെഡ്മാസ്റ്റര് ജിജി ജേക്കബ്, ജോസ് കുടിലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.