കടുത്തുരുത്തി: കാസര്‍കോഡ് ബൈബിള്‍ കത്തിച്ച സംഭവത്തില്‍ കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയിലെ വിശ്വാസികള്‍ പ്രതിഷേധിച്ചു.
വിശുദ്ധഗ്രന്ഥം കത്തിച്ചു ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കാനും മതസൗഹാര്‍ദം തകര്‍ക്കാനും ശ്രമം നടത്തുന്ന സാമൂഹ്യവിരുദ്ധര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നു കടുത്തുരുത്തി ടൗണില്‍ കാവല്‍ മാലാഖയുടെ കിരിശുപള്ളിക്കു മുന്നില്‍ നടത്തിയ പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു. നസ്രാണി മാപ്പിള സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രതിഷേധത്തില്‍ ക്രൈസ്തവ വിശ്വാസ പ്രതീകങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായുണ്ടാകുന്ന അവഹേളനയെയും ഇത്തരം നീക്കങ്ങള്‍ക്കെതിരേ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള നിസംഗതയെയും ശക്തമായി അപലപിച്ചു.
ഷിനോജ് കൈതമറ്റത്തില്‍, ജിന്‍സ് നെയ്യത്തുംപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. സാജന് മാത്യു, ഷനോജ് ചേലക്കാട്, റെജി നാലുപറയില്‍, രാജു കോലഞ്ചേരില്‍, ജിത്തു വെട്ടുവഴിയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.