തിരുവനന്തപുരം: ലൂർദ് ഫൊറോനാ ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാളിന് വികാരി ഫാ.മോർളി കൈതപ്പറന്പിൽ കൊടിയേറ്റി. തിരുനാളിനോട് അനുബന്ധിച്ച് നാളെ മുതൽ 11 വരെയുള്ള എല്ലാ ദിവസങ്ങളിലും രാവിലെ 6.15 ന് വിശുദ്ധ കുർബാനയും വൈകുന്നേരം 5.30ന് ജപമാലയും തുടർന്ന് വിശുദ്ധ കുർബാനയും വചനസന്ദേശവും ഉണ്ടായിരിക്കും. ഇന്ന് വൈകുന്നേരം ആറിനു സീറോ മലങ്കര ക്രമത്തിലുള്ള വിശുദ്ധ കുർബാനയ്ക്ക് ഫാ. ജോൺ കുറ്റിയിലും ഏഴിന് വൈകുന്നേരം ഫാ. ജോർജ് മാന്തുരുത്തിലും എട്ടിന് വൈകുന്നേരം ചങ്ങനാശേരി അതിരൂപാത വികാരി ജനറാൾ ഫാ. ജയിംസ് ചാലയ്ക്കലും വിശുദ്ധ കുർബാന അർപ്പിക്കും. ഒന്പതിന് വൈകുന്നേരമുള്ള സുറിയാനി കുർബാനയ്ക്ക് ഫാ. വർഗീസ് മറ്റത്തിൽ കാർമികനാകും. 10 ന് വൈകുന്നേരം ലത്തീൻ ക്രമത്തിലുള്ള വിശുദ്ധ കുർബാന തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ കാർമികത്വം വഹിക്കും. 11ന് വിശുദ്ധ കുർബാനയ്ക്ക് സിഎംഐ സുപ്പീരിയർ പോൾ മങ്ങാട്ട് കാർമികനാകും. നാളെ വൈകുന്നേരം ആർച്ച് പ്രീസ്റ്റ് റവ.ഡോ. മാണി പുതിയിടവും 11 നു വൈകുന്നേരം ഫാ. ഡാനിയേൽ പൂവത്തണ്ണിലും വചനസന്ദേശം നല്കും.
ഒന്പതിന് വൈകുന്നേരം പരിശുദ്ധ കുർബാനയെ തുടർന്ന് ജപമാല പ്രദക്ഷിണവും 11 ന് വൈകുന്നേരം വിശുദ്ധ കുർബാനയെ തുടർന്ന് കാർമൽ ഹിൽ ആശ്രമസുപ്പീരിയർ ഫാ. പീറ്റർ ചക്യാത്തിന്റെ കാർമികത്വത്തിൽ ദിവ്യകാരുണ്യ പ്രദക്ഷിണവും ഉണ്ടായിരിക്കും. പ്രധാന തിരുനാൾ ദിനമായ 12 ന് രാവിലെ 5.45, 7.15, ഒന്പത് എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാനയും വൈകുന്നേരം 4.15 ന് കൊല്ലം ആയൂർ ഫൊറോനാ വികാരി ഫാ. മാത്യു അഞ്ചിലിന്റെ കാർമികത്വത്തിലുള്ള ആഘോഷമായ പരിശുദ്ധ കുർബാനയും ഡീ പോൾ ആശ്രമാധിപൻ ഫാ. പീറ്റർ ആന്റണി തച്ചേത്തുകുടിയുടെ വചന സന്ദേശവും ഉണ്ടായിരിക്കും. തുടർന്ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണവും കൊടിയിറക്കവും. എട്ടിന് വൈകുന്നേരം ഏഴിന് തിരുവനന്തപുരത്തെ വിവിധ ഇടവകകളിൽ നിന്നുള്ള വൈദീകരും സന്യാസിനീ സന്യാസികളും പങ്കെടുക്കുന്ന വൈദീക സന്യസ്ഥ സംഗമവും തിരുനാളിന്റെ ഭാഗമായി നടത്തും. കളർ എ ഹോം പദ്ധതിയുടെ ഭാഗമായി ലൂർദ് ഫൊറോന നിർമിച്ചു നല്കിയ ഭവനത്തിന്റെ വെഞ്ചരിപ്പ് ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം നടത്തി. തിരുനാളിനോട് അനുബന്ധിച്ചുള്ള വിവിധ പരിപാടികളുടെ നടത്തിപ്പിന് വികാരി ഫാ.മോർളി കൈതപ്പറന്പിൽ ,അസിസ്റ്റന്റ് വികാരിമാരായ ഫാ. ലിൻസ് തടത്തിൽ, ഫാ. ജസ്റ്റിൻ വരവുകാലായിൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.