നെടുംകുന്നം: പൊങ്ങന്താനം ചാസ് ഫാർമേഴ്സ് വെൽഫെയർ പ്രൊഡ്യൂസർ കന്പനി ലിമിറ്റഡ്, കാർഷിക വിപണന കേന്ദ്രം എന്നിവയുടെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് നെടുംകുന്നം സെന്റ് ജോണ് ദി ബാപ്റ്റിസ്റ്റ് ഫൊറോന പള്ളി പാരീഷ് ഹാളിൽ നടക്കും. ഉദ്ഘാടനവും ഷെയർ സർട്ടിഫിക്കറ്റ് വിതരണവും ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം നിർവഹിക്കും. സഹായമെത്രാൻ മാർ തോമസ് തറയിൽ അധ്യക്ഷത വഹിക്കും. ചാസ് ഡയറക്ടർ ഫാ. തോമസ് കുളത്തുങ്കൽ മുഖ്യപ്രഭാഷണം നിർവഹിക്കും.
നെടുംകുന്നം പഞ്ചായത്ത് പ്രസിഡന്റ് സി.ജെ. ബീനാ ആദ്യ വിൽപ്പന നിർവഹിക്കും. നെടുംകുന്നം ഫൊറോനാ വികാരി ഫാ. വർഗീസ് കൈതപറന്പിൽ, എൽസി അഗസ്റ്റിൻ, ബീനാ വർഗീസ്, ഡോ. അനീഷ സൂസൻ സക്കറിയ, ടി. ബിന്ദു, അനിൽ സെബാസ്റ്റ്യൻ, മുഹമദ് അൻസിം, ഡോ. ജോസഫ് ഏബ്രാഹം, ജോർജ് ജോസഫ്, സോജൻ സ്കറിയ, ബാബു ജോസഫ് എന്നിവർ പ്രസംഗിക്കും.