തുരുത്തി: മര്‍ത്ത് മറിയം ഫൊറോന പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാള്‍ തുരുത്തിക്ക് മതമൈത്രിയുടെ മാതൃകയായി. തിരുനാളിനോടനുബന്ധിച്ചു നടന്ന പ്രദിക്ഷിണത്തെ നാനാജാതി മതസ്ഥര്‍ സ്വീകരിച്ചു. തുരുത്തി പ്ലാംമൂട് ജംഗ്ഷനില്‍ മൈത്രി പുരുഷ സഹായ അംഗങ്ങള്‍ സ്വീകരണം നല്കി.
ചിറവുമുട്ടം മഹാദേവര്‍ ക്ഷേത്രം ഭാരവാഹികളും വനിതാ സമാജം അംഗങ്ങളും നിറപറയും നിലവിളക്കും അണിയിച്ചൊരുക്കിയാണ് പ്രദക്ഷിണത്തെ വരവേറ്റത്. ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് ഹരി കെ. നായര്‍, സെക്രട്ടറി സുനില്‍ കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി. വികാരി ഫാ. ജോസ് വരിക്കപ്പള്ളി നന്ദി അര്‍പ്പിച്ചു. ഫാ. എബിന് ഈട്ടിക്കല്‍, കൈക്കാരന്മാരായ നിറ്റോ ബേബി തറയില്‍, ജോളിച്ചന്‍ കുന്നേല്‍, ജെയിംസണ് പുറവടി, തിരുനാള്‍ കണ്‍വീനര്‍മാരായ മനോജ് മാത്യു പാലാത്ര, കുഞ്ഞച്ചന്‍കുട്ടി കൊച്ചീത്ര എന്നിവര്‍ പ്രസംഗിച്ചു.