മണിമല: വിശുദ്ധ ബൈബിൾ കത്തിക്കുകയും അതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ മാതൃ-പിതൃവേദി മണിമല ഫൊറോന സമിതി അപലപിച്ചു. രാജ്യത്തിന്റെ മത, സാംസ്കാരിക ഭാഷാ വൈവിധ്യങ്ങളെ സംരക്ഷിക്കാൻ സർക്കാരും മത, സാംസ്കാരിക നേതാക്കളും ജാഗ്രതയോടെ നിലകൊള്ളണമെന്നും ഭാരതം എന്നും ലോകത്തിന് മാതൃക ആകണമെന്നും യോഗം ആഹ്വാനം ചെയ്തു.
സമാധാന അന്തിരീക്ഷം രാജ്യത്ത് നിലനിൽക്കുന്നതിനായി മണിമല ഫൊറോന മാതൃ-പിതൃവേദി സംഘടനകളുടെ ആഭിമുഖ്യത്തിൽ ഇന്നലെ ജപമാല ചൊല്ലി പ്രാർഥനദിനാമായി ആചരിച്ചു. മണിമല ഫൊറോന പിതൃവേദി പ്രസിഡന്റ് വർഗീസ് മേപ്പുറം അധ്യക്ഷത വഹിച്ചു. ഫൊറോന ഡയറക്ടർ ഫാ. അഗസ്റ്റിൻ പൊങ്ങനാംതടം, ആനിമേറ്റർ സിസ്റ്റർ റോസ് എഫ്സിസി, മാതൃവേദി പ്രസിഡന്റ് ഡെയ്നമ്മ വലിയവീട്ടിൽ എന്നിവർ പ്രസംഗിച്ചു.