ചെറുകോല്‍പ്പുഴ: സനാതന ധര്മത്തില് അധിഷ്ഠിതമായ ജീവിതരീതിയാണ് ഭാരതത്തിന്റേതെന്നു ചെന്നൈ ശ്രീരംഗം മന്നാര്‍ഗുഡി ആശ്രമം മഠാധിപതി ത്രിദണ്ഡി ചെന്തലക്കര ചെമ്പക മന്നാര്‍ ഗുഡി ജീയാര്‍ സ്വാമി. അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്തിന്റെ 111 ാമത് സമ്മേളനം പമ്പാ മണല്‍പ്പുറത്തെ വിദ്യാധിരാജ നഗറില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതി, ഭൂമി, ജലം ഇവയെല്ലാം ധര്മത്തില് അധിഷ്ഠിതമാണ്. ധര്‍മത്തിനെതിരായി ഇടപെടാന്‍ മനുഷ്യന് അവകാശമില്ലെന്നും സ്വാമി ചൂണ്ടിക്കാട്ടി.
സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിച്ചു. വിദ്യാധിരാജ പുരസ്കാരം ഡോ.എഴുമറ്റൂര്‍ രാജരാജവര്‍മയ്ക്കു കേന്ദ്രമന്ത്രി വി. മുരളീധരന് സമ്മാനിച്ചു.
സ്വാമി പ്രജ്ഞാനന്ദ, പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്, ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായര്‍, എ.ആര്. വിക്രമന്‍പിള്ള എന്നിവര്‍ പ്രസംഗിച്ചു.
എട്ടു ദിവസം നീണ്ടുനില്‍ക്കുന്ന മതപരിഷത്തിനോടനുബന്ധിച്ചു വിവിധ സമ്മേളനങ്ങള്‍ ഇന്നു മുതല്‍ വിദ്യാധിരാജ നഗറില്‍ നടക്കും. 19ന് മതപരിഷത്ത് സമാപിക്കും.